മുനിസിപ്പല്‍ നിയമം പാലിക്കാത്ത വീടുകളിലെവൈദ്യുതി വിച്ഛേദിക്കുമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുനിസിപ്പല്‍ നിയമം പാലിക്കാതെ പണിത നിരവധി വീടുകളില്‍നിന്ന് വൈദ്യുതിബന്ധം വേര്‍പെടുത്തുമെന്ന് മുന്നറിയിപ്പ്. പ്രാദേശിക പത്രത്തിന്‍െറ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി സംസാരിക്കവെ ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജി. മുഹമ്മദ് ബൂഷഹരിയാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിയമപരമല്ലാതെ നിരവധി വീടുകളും പാര്‍പ്പിടകേന്ദ്രങ്ങളും പണിതതായി പ്രത്യേക പരിശോധകസംഘങ്ങള്‍ കണ്ടത്തെിയിരുന്നു. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് ഹവല്ലി, ജഹ്റ ഗവര്‍ണറേറ്റുകളിലെ ഇത്തരം വീടുകളില്‍നിന്ന് വൈദ്യുതി വിച്ഛേദിച്ചിരുന്നു. രാജ്യത്തിന്‍െറ നിയമവ്യവസ്ഥകള്‍ക്ക് വിധേയമല്ലാതെ പണിത എല്ലാ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയും ഈ രീതി പിന്തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.