കുവൈത്ത് സിറ്റി: ജനൂബ് സുര്‍റയില്‍ നിര്‍മാണം അവസാന ഘട്ടത്തിലത്തെിയിരിക്കുന്ന ജാബിര്‍ അല്‍അഹ്മദ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങുന്നതോടെ 2400 നഴ്സുമാരുടെ സേവനം ആവശ്യമായിവരുമെന്ന് വെളിപ്പെടുത്തല്‍.
ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ സേവനകാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹറബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മേഖലയിലെതന്നെ ഏറ്റവും വലിയ ആതുരാലയമായി മാറിയേക്കാവുന്ന ജാബിര്‍ അല്‍അഹ്മദ് ആശുപത്രിയിലേക്കുവേണ്ടിയുള്ള നഴ്സുമാര്‍ മറ്റ് പല ആശുപത്രികളിലായി ഇപ്പോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചുറ്റുപാടുകളും പരിസ്ഥിതികളുമായി ഇണങ്ങിയ ഇവര്‍ക്ക് ലോകോത്തര നിലവാരത്തോടെയും സൗകര്യത്തോടെയും സ്ഥാപിതമാകുന്ന ആശുപത്രിയില്‍ സേവനം ചെയ്യുന്നതിനുവേണ്ട മികച്ച പരിശീലനം ലഭിക്കേണ്ടതുണ്ട്. നഴ്സിങ് ബിരുദ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരായിരിക്കുക, ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, 35 വയസ്സില്‍ കൂടുതല്‍ പ്രായമില്ലാതിരിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ജാബിര്‍ അല്‍അഹ്മദ് ആശുപത്രിയിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.