തൊഴിലാളികളുടെ അവകാശ സംരക്ഷണം: കുവൈത്ത് പിറകിലെന്ന്  ഹ്യൂമന്‍റൈറ്റ്സ് വാച്ച്

കുവൈത്ത് സിറ്റി: കുവൈത്തിന് വീണ്ടും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയുടെ വിമര്‍ശം. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യം ഇപ്പോഴും ഏറെ പിറകിലാണെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ചാണ് അടുത്തിടെ പുറത്തുവിട്ട മിഡിലീസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. 
അന്താരാഷ്ട്രതലത്തിലും അല്ലാതെയും ഏറെ ആക്ഷേപങ്ങള്‍ക്ക് ഇടംനല്‍കുന്ന വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട രാജ്യത്തെ സ്പോണ്‍സര്‍ഷിപ് സംവിധാനത്തിന് മാറ്റംവരാത്തതില്‍ റിപ്പോര്‍ട്ടില്‍ കുവൈത്തിനെ കുറ്റപ്പെടുത്തി. വിവിധ മേഖലകളില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്തെ മൊത്തം ജനസംഖ്യയിലെ മൂന്നില്‍ രണ്ടു ഭാഗം വരുന്ന വിദേശ തൊഴിലാളികള്‍ സ്പോണ്‍സര്‍ഷിപ് സംവിധാനത്തിന്‍െറ ഇരകളായി പലതരത്തിലുമുള്ള അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം തുടരുകയാണ്. ആധുനിക കുവൈത്തിന്‍െറ നിര്‍മാണത്തിലും പുരോഗതിയിലും നിര്‍ണായക പങ്കുവഹിക്കുന്ന രണ്ടു മില്യണ്‍ വിദേശികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ചവരാന്‍ പാടില്ലാത്തതാണ്. അന്താരാഷ്ട്രതലത്തിലുള്ള നിര ന്തര സമ്മര്‍ദങ്ങളുടെ ഫലമായി നിലവിലെ സ്പോണ്‍സര്‍ഷിപ് വ്യവസ്ഥക്ക് പകരം പുതിയ സംവിധാനം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രയോഗതലത്തിലായിട്ടില്ല. മാന്യമായ ശമ്പളം, സമാധാനപരമായ തൊഴില്‍ സാഹചര്യം, വാര്‍ഷിക അവധി തുടങ്ങിയവ നിയമപ്രകാരം വിദേശികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളാണ്. എന്നാല്‍, സ്പോണ്‍സര്‍ഷിപ് വ്യവസ്ഥ മാറ്റപ്പെടാത്തതിനാല്‍ വിദേശ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പരിതാപകരമായ സാഹചര്യംതന്നെയാണ് രാജ്യത്തുള്ളതെന്ന് സമിതി കുറ്റപ്പെടുത്തി. സ്പോണ്‍സര്‍ഷിപ് വ്യവസ്ഥയുടെ ഫലമായി മനുഷ്യക്കടത്തിനും അതുവഴിയുള്ള അനധികൃത കുടിയേറ്റത്തിനും മാറ്റംവന്നിട്ടില്ല. ഒന്നുമറിയാതെ മനുഷ്യക്കടത്തിന്‍െറ ഇരകളായി രാജ്യത്തത്തെുന്ന വിദേശികള്‍ സ്പോണ്‍സര്‍ മാറി ജോലിചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുക സ്വാഭാവികമാണ്. 
എന്നാല്‍, കാര്യകാരണം നോക്കാതെ റെയ്ഡുകളിലും മറ്റും പിടികൂടപ്പെടുന്ന അത്തരക്കാരെ കൂട്ടമായി നാടുകടത്തുന്ന രീതി ശരിയല്ളെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ജോലിചെയ്യുന്ന രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക ആനുകൂല്യങ്ങള്‍ അനുഭവിക്കാന്‍ വിദേശികള്‍ക്ക് അവകാശമുണ്ടെന്ന അന്താരാഷ്ട്ര ഉടമ്പടി നിലനില്‍ക്കുമ്പോഴാണിത് -റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.