കുവൈത്ത് സിറ്റി: ഡിഫറന്‍റ് തിങ്കേഴ്സ് ഫേസ്ബുക് കൂട്ടായ്മയുടെ പ്രഥമ ജി.സി.സി മീറ്റ് കുവൈത്തില്‍ സംഘടിപ്പിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടി ഗ്രൂപ് അംഗം ലബനന്‍ സ്വദേശി വാജി അഹ്മദ് ഉദ്ഘാടനം ചെയ്തു. സീനിയര്‍ അഡ്മിന്‍ നവാസ് ഖാലിദ് അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി നാട്ടില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കുവേണ്ടി സ്വരൂപിച്ച ഒരു ലക്ഷം രൂപ അനു മാത്യു ടീച്ചറും ദിനേശ് കണിയാട്ടിലും ചേര്‍ന്ന് ഗ്രൂപ് അഡ്മിനുകള്‍ക്ക് കൈമാറി. ജോഷി ഡാനിയേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗാനസന്ധ്യയും മാജിക് ഷോയും കവിയരങ്ങും അരങ്ങേറി. കണ്‍വീനര്‍ റഫീഖ് സ്വാഗതവും വിനീഷ് പോപ്പി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.