റമദാന്‍ മാസപ്പിറവി അറിയിക്കണമെന്ന് ശറഈ സമിതി

കുവൈത്ത് സിറ്റി: അടുത്ത ഞായറാഴ്ച രാജ്യത്തെവിടെയെങ്കിലും വിശ്വസനീയമായ തരത്തില്‍ റമദാന്‍ മാസപ്പിറവി കണ്ടാല്‍ അക്കാര്യം തങ്ങളെ അറിയിക്കണമെന്ന് നീതിന്യായ മന്ത്രാലയത്തിന് കീഴിലെ മാസപ്പിറവി നിരീക്ഷണ സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് റമദാന്‍ മാസപ്പിറവി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് സിറ്റിക്കടുത്ത നീതിന്യായ പഠന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞായറാഴ്ച വൈകുന്നേരം 7.30ന് ഉന്നത ജഡ്ജിമാരടങ്ങുന്ന സമിതി ഒത്തുകൂടും. മാസപ്പിറ കണ്ടവര്‍ വ്യക്തമായ തെളിവുകളോടെയാണ് അക്കാര്യം സാക്ഷ്യപ്പെടുത്തേണ്ടതെന്ന് സമിതി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വദേശികളും വിദേശികളുമുള്‍പ്പെടെ എല്ലാ രാജ്യനിവാസികള്‍ക്കും ഈവര്‍ഷത്തെ റമദാന്‍ അനുഗ്രങ്ങള്‍ വര്‍ഷിക്കുന്നതാവട്ടേയെന്ന് സമിതി ആശംസിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.