സാല്‍മിയ: കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാല്‍മിയ ഇംഗ്ളീഷ് മദ്റസ വാര്‍ഷികവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ സമീര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.
അധ്യാപകന്‍ റിദ്വാന്‍ സിംഗപ്പൂര്‍ സംസാരിച്ചു. വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ളസ് നേടിയ ഹംസ ഇര്‍ഫാന്‍ മഹമൂദ്, ശൈഖ് മുഹമ്മദ് ഖാനിത്, മുഹമ്മദ് സിദാന്‍, മുഹമ്മദ് അഫ്ഫാന്‍, ഉമര്‍ റഹീം
സിദ്ദീഖി, സയാന്‍ സിദ്ദീഖ്, റൈഹ ശരീഫ്, അയിസ അഷ്റഫ്, അയേഷ ബക്കര്‍, അസീം മുഹമ്മദ്, ഫറാഹ് ജഹാന്‍, മുഹമ്മദ് യൂസുഫ് ഖാന്‍, റസ്മിയ റഹീം എന്നീ വിദ്യാര്‍ഥികള്‍ക്ക് മെമന്‍േറാ വിതരണം ചെയ്തു. നിഹാദ് സ്വാഗതവും അമീന നന്ദിയും പറഞ്ഞു. വിവിധ ദേശ, ഭാഷക്കാരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തുന്ന ഇംഗ്ളീഷ്
മദ്റസയില്‍ അറബി ഭാഷാപഠനവും ഖുര്‍ആന്‍ വ്യാഖ്യാനവും മറ്റു ഇസ്ലാമിക വിഷയങ്ങളും ശാസ്ത്രീയമായി പഠിപ്പിക്കുന്ന സിലബസാണ് പിന്തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.