കുവൈത്ത് സിറ്റി: പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ വിദ്യാര്‍ഥികള്‍. സാല്‍മിയയിലെ സീനിയര്‍ ബ്രാഞ്ചില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നത്.
ഒന്നര വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയുടെ ഭാഗമായി 42 അര്‍ബുദരോഗികള്‍ക്കായി 15 ലക്ഷം രൂപയിലാണ് ഇതുവരെ ചെലവഴിച്ചതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ 500ാം ദിവസത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രത്യേക അസംബ്ളിയും സംഘടിപ്പിച്ചിരുന്നു. 2014 സെപ്റ്റംബറിലാണ് പദ്ധതി തുടങ്ങിയത്. എല്ലാ ക്ളാസിലും ഒരു ചാരിറ്റി ബോക്സ് ഉണ്ട്.
കുട്ടികള്‍ സാധിക്കുന്ന തുക ഇതില്‍ നിക്ഷേപിക്കും. ജന്മദിനാഘോഷത്തിന്‍െറ ഭാഗമായി ബോക്സില്‍ തുക നിക്ഷേപിക്കാന്‍ സ്കൂള്‍ അധികൃതര്‍ പ്രത്യേക പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നു. ഓരോ ക്ളാസിലും ഓരോ സ്റ്റുഡന്‍റ്സ് ചാരിറ്റി കണ്‍വീനറുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അഞ്ചു വീതം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളുമടങ്ങിയ ചാരിറ്റി കമ്മിറ്റിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.