?????? ???? ????? ?????????? ??????????? ???????? ?????????? ??.??.?? ???????????

16ാമത് ജി.സി.സി യോഗം; അമീര്‍ സൗദിയില്‍

കുവൈത്ത് സിറ്റി: ജിദ്ദയില്‍ നടക്കുന്ന ജി.സി.സി രാജ്യങ്ങളിലെ ഭരണാധികാരികളുടെ 16ാമത് കൂടിയാലോചന യോഗത്തില്‍ പങ്കെടുക്കുന്നതിനായി അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സൗദി അറേബ്യയിലത്തെി. ഒൗദ്യോഗിക സംഘത്തെയും നയിച്ചുകൊണ്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് അമീര്‍ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്.
സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസഊദ്, കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍,
മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് ബിന്‍ അബ്ദുല്‍ അസീസ്, ജി.സി.സി ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ സിയാനി, സൗദിയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് താമിര്‍ ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ അമീറിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാനത്തെിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.