????? ????????????????? ???????????

ഒട്ടകങ്ങള്‍ റോഡില്‍; അപകടമുനമ്പില്‍ കാറുകള്‍

കുവൈത്ത് സിറ്റി: മണിക്കൂറില്‍ നൂറിലേറെ കിലോമീറ്റര്‍ വേഗത്തില്‍ ചീറിപ്പാഞ്ഞുവരുന്ന കാറുകള്‍ റോഡ് മുറിച്ചുകടക്കുന്ന ഒട്ടകങ്ങളുടെ മേല്‍ ഇടിച്ചുണ്ടാവുന്ന അപകടങ്ങള്‍ പെരുകുമ്പോഴും പ്രശ്നത്തിന് പരിഹാരം കാണാനാകുന്നില്ല. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുവേണ്ടി പബ്ളിക് അതോറിറ്റി ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്സ്, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ പലപ്പോഴായി നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാറുണ്ടെങ്കിലും ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍ അതൊന്നും അറിയാറില്ല. അബ്ദലി, കബദ്, സുബിയ്യ, മുത്ല തുടങ്ങിയ മരുപ്രദേശങ്ങളിലാണ് ഇത്തരം വാഹനാപകടങ്ങള്‍ ഏറെയും. മേയ്ക്കുന്നവരുടെ ശ്രദ്ധയില്‍നിന്നകലുന്ന ഒട്ടകക്കൂട്ടങ്ങളാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. സ്വന്തന്ത്രമായി മേഞ്ഞുനടക്കാവുന്ന സ്ഥലങ്ങള്‍ വ്യക്തമാക്കുന്ന മാപ്പ് അധികൃതര്‍ തയാറാക്കി ഉടമകള്‍ക്ക് കൈമാറാറുണ്ട്. ഇതുപ്രകാരമല്ലാത്തയിടങ്ങളില്‍ ഒട്ടകങ്ങളെ കണ്ടാല്‍ പിടികൂടുകയും മേയ്ക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്യണമെന്നാണ് നിയമം.
ഒട്ടകക്കൂട്ടങ്ങള്‍ റോഡുകള്‍ മുറിച്ചുകടക്കുന്നതിനുമുമ്പായി അടുത്തുള്ള പൊലീസ് പട്രോളിങ്ങില്‍ അറിയിച്ചാല്‍ റോഡ് ബ്ളോക്ക് ചെയ്ത് സൗകര്യമൊരുക്കാറുണ്ട്. എന്നാല്‍, മേയ്ക്കുന്നവര്‍ ഇതിന് തയാറാവാറില്ല. ചിലപ്പോള്‍ മേയ്ക്കുന്നവര്‍ കൂടെയില്ലാതെ സൈ്വരവിഹാരം നടത്തുന്നതും കാണാം. 2011 ജനുവരി മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കണക്കുകള്‍ അടിസ്ഥമാക്കി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ 2,437 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതില്‍ നല്ളൊരു പങ്ക് ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതുമൂലമാണ്. എന്നാല്‍, വാഹനങ്ങള്‍ ഒട്ടകങ്ങളുടെ മേല്‍ ഇടിച്ചുണ്ടാവുന്ന അപകടങ്ങള്‍ക്ക് ഡ്രൈവര്‍മാരെയും കുറ്റപ്പെടുത്താനാവില്ല. പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒട്ടകക്കൂട്ടങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ നിസ്സഹായരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.