???????? ?????? ????????????? ?????????????? ????? ???. ????????? ??????? ????????? ?????????????? ????? ?????????????? ?????????????? ???????? ??????????

ഡോ. നമ്പൂരി അനുസ്മരണം

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി സമാജത്തിന്‍െറ മുഖ്യരക്ഷാധികാരിയായിരുന്ന ഡോ. നാരായണന്‍ നമ്പൂരിയുടെ വിയോഗത്തില്‍ ‘സ്നേഹ സ്മരണ’ എന്ന പേരില്‍ കുവൈത്ത് മലയാളി സമാജം അനുസ്മരണ സമ്മേളനം നടത്തി. രക്ഷാധികാരിയും മുന്‍ പ്രസിഡന്‍റുമായ ഉല്ലാസ്കുമാര്‍ ഉദ്ഘാടനം ചെയ്തു. 
മുഖ്യ അനുസ്മരണ പ്രഭാഷണവും അദ്ദേഹം നടത്തി. ആക്റ്റിങ് പ്രസിഡന്‍റ് സഞ്ജയ്കുമാര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി രാജീവ് നടുവിലേമുറി അനുശോചന പ്രമേയം അവതരിപ്പിച്ചു. എഴുത്തുകാരനും മലയാളി മീഡിയ ഫോറം കണ്‍വീനറുമായ സാം പൈനുംമൂട്, കെ.കെ.എം.എ പ്രതിനിധി അബ്ദുല്‍ ഫത്താഹ് തയ്യില്‍, ഫിലിപ് സി.വി. തോമസ്, ബിജു കടവി, തോമസ് പള്ളിക്കല്‍, മാത്യു ചെന്നിത്തല എന്നിവര്‍ സംസാരിച്ചു. 
എല്ലാ വര്‍ഷവും ഡോക്ടര്‍ നാരായണന്‍ നമ്പൂരിയുടെ ചരമവാര്‍ഷികദിനത്തില്‍ നിര്‍ധനനായ ഒരു രോഗിക്ക് സംഘടനയുടെ വൈസ് പ്രസിഡന്‍റും ബ്ളൂ വിങ്സ് എന്‍റര്‍പ്രൈസസ് ഉടമയുമായ ദിനേശ് മംഗലത്ത് സ്പോണ്‍സര്‍ ചെയ്യുന്ന ചികിത്സാ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. വൈസ് പ്രസിഡന്‍റ് സഞ്ജയ് കുമാറില്‍നിന്ന് ഏറ്റുവാങ്ങി ജനറല്‍ കോഓഡിനേറ്റര്‍ സന്തോഷ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
 ജനറല്‍ സെക്രട്ടറി ഹരീഷ് തൃപ്പൂണിത്തുറ സ്വാഗതവും ട്രഷറര്‍ ബിനോയ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഗോപിനാഥന്‍, മാക്സി ജോസഫ്, പരമേശ്വരന്‍, നിബു, സുനില്‍, ജിജു, സണ്ണി പതിച്ചിറ, ഇഖ്ബാല്‍, സിനു ജോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.