കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം കുവൈത്തില്‍ നിര്യാതയായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല കുവൈത്ത്) മംഗഫ് സെന്‍ട്രല്‍ യൂനിറ്റ് അംഗവും മുന്‍ വൈസ് പ്രസിഡന്‍റ് ടി.ആര്‍. സുധാകരന്‍െറ ഭാര്യയുമായ ജിജിമോളുടെ നിര്യാണത്തില്‍ ഫഹാഹീല്‍ മേഖല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
മംഗഫ് സെന്‍ട്രല്‍ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം ഷെറിന്‍ ഷാജു അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ നഴ്സ് ആയി ജോലിചെയ്തിരുന്ന ജിജിമോള്‍ ജൂലൈ 24ന് അദ്ദന്‍ ആശുപത്രിയിലാണ് നിര്യാതയായത്. മംഗഫ് കല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫഹാഹീല്‍ മേഖല പ്രസിഡന്‍റ് സജീവ് എബ്രഹാം അധ്യക്ഷത വഹിച്ചു.
പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍, ജോയന്‍റ് സെക്രട്ടറി സുഗതകുമാര്‍, അബൂഹലീഫ മേഖല സെക്രട്ടറി എം.പി. മുസ്ഫര്‍, സാമൂഹികവിഭാഗം സെക്രട്ടറി ജിജോ ഡൊമിനിക്, കേന്ദ്ര കമ്മിറ്റി അംഗം ശുഭ ഷൈന്‍, വനിതാവേദി പ്രസിഡന്‍റ് ശാന്ത ആര്‍. നായര്‍, ഫഹാഹീല്‍ മേഖല കമ്മിറ്റി അംഗങ്ങളായ
ശാര്‍ങ്ഗധരന്‍, തോമസ് എബ്രഹാം, ജയകുമാര്‍ ചെങ്ങന്നൂര്‍, പ്രവര്‍ത്തകരായ എന്‍. അജിത്ത് കുമാര്‍, കെ. വിനോദ്, പി.ആര്‍. ബാബു, സി.എച്ച്. സന്തോഷ്, ഹരീഷ് കുറുപ്പ്, ബിജി കെ. മുരളി, അനൂപ് മങ്ങാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.