?????? ????? ?????????????????

സമുദ്രപരിധി ലംഘിക്കല്‍: കുവൈത്തും സൗദിയും ഇറാനെതിരെ യു.എന്നില്‍ പരാതി നല്‍കി

കുവൈത്ത് സിറ്റി: സമുദ്രപരിധി ലംഘിച്ച് തങ്ങളുടെ ജലാതിര്‍ത്തികളിലേക്ക് പ്രവേശിക്കുന്ന ഇറാന്‍ സൈനിക ബോട്ടുകളുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൗദിയും കുവൈത്തും ഐക്യരാഷ്ട്ര സഭയില്‍ പരാതിപ്പെട്ടു. യു.എന്നിലെ കുവൈത്തിന്‍െറ സ്ഥിരം പ്രതിനിധി മന്‍സൂര്‍ ഇയാദ് അല്‍
ഉതൈബിയും സൗദിയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലമിയും ചേര്‍ന്ന് സംയുക്തമായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് പരാതി നല്‍കുകയായിരുന്നു.
അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് കുവൈത്തിന്‍െറയും സൗദിയുടെയും കടല്‍ പ്രദേശങ്ങളിലേക്ക് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറുന്നത് അടുത്തിടെ കൂടിയിട്ടുണ്ട്. രാജ്യങ്ങളുടെ തന്ത്രപ്രധാനമായ രഹസ്യങ്ങളും മറ്റും
 ചോര്‍ത്തുന്നതുള്‍പ്പെടെ കാര്യങ്ങള്‍ക്ക് ഇറാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നാണ് ഇരുരാജ്യങ്ങളും യു.എന്നിന് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.