കല കുവൈത്ത് ഓണം–ഈദ് ആഘോഷം

കുവൈത്ത്: കല (ആര്‍ട്ട്) കുവൈത്തിന്‍െറ ഓണം -ഈദ് ആഘോഷം സെപ്റ്റംബര്‍ 16ന് സാല്‍മിയ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സീനിയറില്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന ചടങ്ങില്‍ കേരളത്തനിമയോടുകൂടിയ കലാ സാംസ്കാരിക പരിപാടികളും കുവൈത്തിലെ പ്രമുഖ ഗായകര്‍ അണിനിരക്കുന്ന ഗാനമേളയും ഉണ്ടാകും.
 ജനകീയ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ പ്രസിഡന്‍റ് ജെയ്സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: സി. ഭാസ്കരന്‍ (രക്ഷാധികാരി). അനീച്ച ഷൈജിത്ത് (ജന. കണ്‍), അനീഷ് വര്‍ഗീസ്, ഒ.എം. സന്തോഷ് (ജോ. കണ്‍), എ. മോഹനന്‍, ഹസ്സന്‍കോയ (സാമ്പത്തികം), വിബിന്‍ കലാഭവന്‍, ശിവകുമാര്‍ (പ്രോഗ്രാം), അബൂബക്കര്‍, തസ്ലീന നജീബ് (റിസപ്ഷന്‍), രതിദാസ്, വി. സമീര്‍ (ഭക്ഷണം), ജോണി, ബാബു സഫാത്ത് (സ്റ്റേജ്), സാംകുട്ടി, മുകേഷ് (പബ്ളിസിറ്റി), മുസ്തഫ, സുനില്‍കുമാര്‍ (വളന്‍റിയര്‍) എന്നിവര്‍ ഭാരവാഹികളായി വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചിട്ടുണ്ട്. യോഗത്തില്‍ ജനറല്‍ സെക്രട്ടറി പി.ഡി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു സഫാത്ത് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.