ഓസ്ട്രിയയിലെ സ്വകാര്യ സന്ദര്‍ശനവും അറബ് ഉച്ചകോടിയും കഴിഞ്ഞ് അമീര്‍ തിരിച്ചത്തെി

കുവൈത്ത് സിറ്റി: ഓസ്ട്രിയയിലെ സ്വകാര്യ സന്ദര്‍ശനവും മോറിത്താനിയയില്‍ നടന്ന അറബ് നേതാക്കളുടെ ഉച്ചകോടിയും കഴിഞ്ഞ് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കുവൈത്തില്‍ തിരിച്ചത്തെി.
കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, ദേശീയ ഗാര്‍ഡ് മേധാവി
ശൈഖ് മിഷ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് എന്നിവര്‍ ചേര്‍ന്നാണ് അമീറിനെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. കഴിഞ്ഞ ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ മസ്ജിദ് അല്‍ കബീറിലെ പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുത്തശേഷമാണ് അമീര്‍ ഓസ്ട്രിയയിലേക്ക് പോയത്.
ഓസ്ട്രിയയില്‍നിന്നാണ് ഒൗദ്യോഗിക സംഘത്തെയും
നയിച്ച് അമീര്‍ മോറിത്താനിയയില്‍ നടന്ന അറബ് ലീഗ് ഉച്ചകോടിയില്‍ സംബന്ധിക്കാനത്തെി
യത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.