കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയത് പൂര്‍വാര്‍ധഗോളത്തിലെ ഏറ്റവും കൂടിയ താപനിലയാണെന്ന് വിലയിരുത്തല്‍. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പ്രത്യേക പഠനസമിതി രൂപവത്കരിക്കുമെന്ന് യു.എന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
മത്രിബയില്‍ കഴിഞ്ഞ വ്യാഴാഴ്ച രേഖപ്പെടുത്തിയ 54 ഡിഗ്രി സെല്‍ഷ്യസ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് വരെ അനുഭവപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂടാണെന്നു ലോകകാലാവസ്ഥ പഠന സമതി അംഗമായ ഉമര്‍ അല്‍ ബദൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി പ്രത്യേക പഠനസമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുവൈത്ത് സിറ്റിയില്‍ 50.2ഉം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 51ഉം ജഹ്റയില്‍ 52ഉം ഡിഗ്രിയാണ് വ്യാഴാഴ്ച താപനില രേഖപ്പെടുത്തിയത്. 1913ല്‍ കാലിഫോര്‍ണിയയിലെ ഫര്‍നെയിസ് ക്രീക്കില്‍ അനുഭവപ്പെട്ട 56.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ താപനിലയെന്നും ഉമര്‍ അല്‍ ബദൂര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ കടുത്ത ചൂടില്‍ ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വിഭാഗം നിര്‍ദേശിച്ചു. ഓരോ വര്‍ഷവും ചൂട് കൂടിവരികയാണ്. ഇത് തുടര്‍ന്നാല്‍ ഏതാനും ദശകങ്ങള്‍ക്കപ്പുറംരാജ്യത്ത് ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വരുമെന്ന് കാലാവസ്ഥാവിദഗ്ധര്‍ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.