ഐ.എസ് ബന്ധം: അബൂതുറാബിന്‍െറ മാതാവിന് ജാമ്യം

കുവൈത്ത് സിറ്റി: സിറിയയിലത്തെി ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ സംഘത്തിലെ സ്വദേശി വനിതക്ക് കോടതി ജാമ്യം അനുവദിച്ചു.
ഇതേകേസില്‍ പിടിയിലായ അബൂ തുറാബ് ഉള്‍പ്പെടെ രണ്ട സഹോദരങ്ങളുടെ മാതാവിനെയാണ് കുറ്റാന്വേഷണ കോടതി രാജ്യം വിടാന്‍ പാടില്ളെന്ന നിബന്ധയോടെ ജാമ്യത്തില്‍വിട്ടത്.
അതിനിടെ, മക്കളെ രാജ്യസ്നേഹം ഊട്ടിയുറപ്പിച്ചാണ് വളര്‍ത്തിയതെന്നും അവര്‍ ഭീകര സംഘടനയില്‍ ചേരുമെന്ന് താന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ളെന്നും ഉമ്മുതുറാബ് കോടതിയില്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റില്‍നിന്ന് താന്‍ അല്ലാഹുവില്‍ ശരണം തേടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ജസ്റ്റിസ് മുഹമ്മദ് അല്‍ ദഈജിന്‍െറ അധ്യക്ഷതയില്‍ കൂടിയ കോടതി തുടര്‍നടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത് സെപ്റ്റംബര്‍ 20ലേക്ക് മാറ്റി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.