തീവ്ര ചിന്താഗതിക്കാരുടെ മനംമാറ്റാന്‍ മതപഠന കോഴ്സിനൊരുങ്ങി ഒൗഖാഫ്

കുവൈത്ത് സിറ്റി: തീവ്രചിന്താഗതിയില്‍ ആകൃഷ്ടരായവരെ തിരിച്ചുകൊണ്ടുവരാന്‍ മതപഠന കോഴ്സുകള്‍ നടത്തുന്നതിനെ കുറിച്ച് ഇസ്ലാമികകാര്യ മന്ത്രാലയം ആലോചിക്കുന്നു. 
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പരിപാടി ആവിഷ്കരിക്കാനാണ് ഒൗഖാഫിന്‍െറ ആലോചന. കൂടെ താമസിക്കുന്നവര്‍ക്ക് മതവിഷയങ്ങളില്‍ പരിശീലനം നല്‍കി തീവ്ര ചിന്താഗതിക്കാരെ ശരിയായ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് പദ്ധതി ആവിഷ്കരിക്കുന്നത്. 
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തീവ്രവാദ ആശയങ്ങള്‍ക്ക് ഫലപ്രദമായി തടയിടാന്‍ മന്ത്രാലയം ലക്ഷ്യമിടുന്നു. ഇസ്ലാമിന്‍െറ അടിസ്ഥാന ആശയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായ തീവ്രചിന്താഗതികള്‍ പടരുന്നതിന് മനഃശാസ്ത്രപരമായ കാരണങ്ങളുമുണ്ടെന്ന് കാരണമാവുന്നുണ്ടെന്ന് മന്ത്രാലയം വിലയിരുത്തി. പ്രണയപരാജയവും ജീവിതനൈരാശ്യവും കുടുംബപ്രശ്നങ്ങളും വരെ ആളുകളെ പൊതുധാരയില്‍നിന്ന് വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. 
ഇത്തരക്കാരാണ് തീവ്ര ചിന്താഗതിയില്‍ എത്തിപ്പെടുന്നവരിലധികവും. 
സോഷ്യല്‍ മീഡിയ വഴി തീവ്രവാദ ആശയങ്ങളില്‍ കുട്ടികള്‍ വീണുപോവാതിരിക്കാന്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.