കുവൈത്ത് സിറ്റി: സൗകര്യങ്ങളിലും വിദ്യാഭ്യാസ നിലവാരത്തിലും ലോകത്തെതന്നെ മികച്ച യൂനിവേഴ്സിറ്റി കാമ്പസുകളിലൊന്നായി മാറിയേക്കാവുന്ന ശദാദിയ യൂനിവേഴ്സിറ്റി കെട്ടിടത്തിന്‍െറ നിര്‍മാണ പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ ഈസ പറഞ്ഞു.
രാജ്യത്ത് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറിന്‍െറ വന്‍കിട പദ്ധതികളില്‍ ഒന്നാണ് സബാഹ് അല്‍ സാലിം സിറ്റി എന്ന പേരില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അര്‍ദിയക്ക് സമീപം ശദാദിയയില്‍ ഉയരുന്ന വന്‍ യൂനിവേഴ്സിറ്റി സമുച്ചയം. വിദ്യാര്‍ഥികള്‍ക്കുവേണ്ട പഠന കെട്ടിടങ്ങളുടെയും ഹോസ്റ്റലുകളുടെയും ഏകദേശം ഭാഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
കായികവിനോദങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ പണിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഖത്തറിലെ പ്രമുഖ നിര്‍മാണ കമ്പനിയും കുവൈത്തിലെ പ്രശസ്ത എന്‍ജിനീയറിങ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയും ചേര്‍ന്നാണ് ശദാദിയ കാമ്പസിനുവേണ്ട സ്പോര്‍ട്സ് സൗകര്യങ്ങളൊരുക്കുന്നത്. വിവിധ വിഷയങ്ങള്‍ക്കുവേണ്ടിയുള്ള 11 കോളജുകള്‍, അക്കാദമിക കാര്യങ്ങളുമായി ബന്ധപ്പെട്ട 23 കെട്ടിടങ്ങള്‍, കലാകായിക പരിപാടികളുമായി ബന്ധപ്പെട്ട 11 കെട്ടിടങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് നിര്‍മാണം പുരോഗമിക്കുന്ന പ്രധാനഭാഗം. ഇതിനെല്ലാം കൂടി ആറു ദശലക്ഷം ചതുരശ്ര മീറ്റര്‍ ചുറ്റളവാണ് കണക്കാക്കുന്നത്. കുവൈത്തിന്‍െറ കെട്ടിടനിര്‍മാണങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും വിശാലമായതായി എണ്ണപ്പെടുന്ന
ശദാദിയ യൂനിവേഴ്സിറ്റി പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നത് 2004ലാണ്. 40,000ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ച് പഠിക്കാനും ഗവേഷണം നടത്താനും താമസിക്കാനും കഴിയുന്ന തരത്തിലുള്ള സൗകര്യത്തോടെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ അര്‍ദിയക്കടുത്ത ശദാദിയയില്‍ യൂനിവേഴ്സിറ്റി കെട്ടിടത്തിന്‍െറ നിര്‍മാണം ആരംഭിച്ചത് 2011ല്‍ ആണ്.
162.6 മില്യന്‍ ദീനാര്‍ പദ്ധതി ചെലവ് കണക്കാക്കി മുന്നോട്ട് പോകുന്ന യൂനിവേഴ്സിറ്റി
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 44 മാസങ്ങള്‍കൊണ്ട് തീര്‍ക്കണമെന്നാണ് ബന്ധപ്പെട്ട കമ്പനികളുമായി ധാരണയിലത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.