?????? ?????? ???????? ??????????????????? ????????? ??????????? ????????????? ?????? ?????? ?????? ???????????? ????????????? ??????? ??????????? ??. ????????? ??????????????

യൂത്ത് ഇന്ത്യ റേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സോളിഡാരിറ്റിയുമായി സഹകരിച്ച് കേരളത്തില്‍ നടപ്പാക്കുന്ന സൗജന്യ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം കല്‍പറ്റ നഗരസഭാ ചെയര്‍പേഴ്സന്‍ ബിന്ദു ജോസ് നിര്‍വഹിച്ചു. കല്‍പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ യാത്രകളില്‍ കണ്ട ദരിദ്ര കുടിലുകളില്‍ മാറാരോഗങ്ങളാല്‍ വലയുന്നവരുടെയും മറ്റും കാഴ്ചകള്‍ ആരെയും നൊമ്പരപ്പെടുത്തുന്നതാണെന്നും പദ്ധതി വിപുലീകരിക്കാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍ പറഞ്ഞു. യൂത്ത് ഇന്ത്യ കുവൈത്ത് രക്ഷാധികാരി  ഫൈസല്‍ മുഞ്ചരി സംസാരിച്ചു. മതത്തിന്‍െറ പേരില്‍ യുവാക്കള്‍ അപ്രത്യക്ഷരാവുകയും മരുഭൂമിയുടെ വിജനപ്രദേശങ്ങളില്‍ അലഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് അനാഥകള്‍ക്കും അഗതികള്‍ക്കും കൈത്താങ്ങായി മനുഷ്യര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ഇന്ത്യ കുവൈത്തിന്‍െറയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകര്‍ മതത്തിന്‍െറ യഥാര്‍ഥ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാറാരോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവരും ദാരിദ്ര്യം കൊണ്ട് വലയുന്നവരുമായ വയനാട് ജില്ലയിലെ പാവപ്പെട്ട മനുഷ്യരെ കണ്ടത്തെി മാസം തോറും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതി മാതൃകാപരമാണെന്ന് കല്‍പറ്റ നഗരസഭാ കൗണ്‍സിലര്‍ കെ.ടി. ബാബു അഭിപ്രായപ്പെട്ടു. ആദ്യ ഘട്ടത്തില്‍ വയനാട് ജില്ലയിലെ നൂറോളം കുടുംബങ്ങള്‍ക്ക് ഒരുമാസത്തെ ഭക്ഷണ സാധനങ്ങള്‍ അടങ്ങിയ കിറ്റാണ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുക. വയനാട് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് പ്രസിഡന്‍റ് ഗഫൂര്‍ താനേരി, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡന്‍റ് മലിക് ഷഹബാസ് എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി വയനാട് ജില്ലാ പ്രസിഡന്‍റ് റഫീഖ് വെള്ളമുണ്ട സ്വാഗതവും സെക്രട്ടറി ഷമീര്‍ നിഷാദ് നന്ദിയും പറഞ്ഞു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.