സ്വകാര്യ സ്കൂളുകള്‍  സെപ്റ്റംബര്‍ 21ന് തുറക്കും

കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകളിലും 2016- 2017 വര്‍ഷത്തെ ക്ളാസുകള്‍ സെപ്റ്റംബര്‍ 21ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വെളിപ്പെടുത്തി. 
സ്വകാര്യ വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കുമുള്ള ഒൗദ്യോഗിക ജോലി സെപ്റ്റംബര്‍ 18 മുതല്‍ തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ഫഹദ് അല്‍ ഗൈസ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ അധ്യയന വര്‍ഷത്തിലെ അര്‍ധ വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധി 2017 ജനുവരി 22 മുതല്‍ ഫെബ്രുവരി നാലുവരെയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഫെബ്രുവരി അഞ്ചുമുതല്‍ തുടങ്ങുന്ന ക്ളാസുകള്‍ 2017 മേയ് 18 വരെ തുടരും. അടുത്ത അധ്യയന വര്‍ഷത്തിലെ മധ്യവേനലവധി രണ്ട് ഘട്ടങ്ങളിലായിരിക്കും. സ്വകാര്യ മേഖലയില്‍ നഴ്സറി തലങ്ങളിലെ ജോലിക്കാര്‍ക്ക് മധ്യവേനലവധി ജൂണ്‍ എട്ടിന് ആരംഭിക്കുമ്പോള്‍ പ്രൈമറി തലത്തിലും അപ്പര്‍ പ്രൈമറി തലങ്ങളിലെ സ്കൂളുകളിലും ജൂണ്‍ 12ന് മധ്യവേനലവധി തുടങ്ങും. സെക്കന്‍ഡറി സ്കൂളുകളില്‍ ജൂലൈ മൂന്നിനായിരിക്കും പുതിയ അധ്യയന വര്‍ഷത്തില്‍ മധ്യവേനലവധി ആരംഭിക്കുക.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.