?????? ???? ??????, ?????? ?????????? ???????????????? ??????????? ???? ???????? ???????????? ??????? ?????????????????

വെല്‍ഫെയര്‍ കേരള കുവൈത്ത് രക്തദാന ക്യാമ്പ്

കുവൈത്ത് സിറ്റി: ‘രക്തം ദാനം ചെയ്യൂ, ജീവന്‍ രക്ഷിക്കൂ’ സന്ദേശമുയര്‍ത്തി വെല്‍ഫെയര്‍ കേരള കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്ത് സെന്‍ട്രല്‍ ബ്ളഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ നൂറോളം പേര്‍ രക്തം ദാനം നല്‍കി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കുവൈത്തിന്‍െറ വിവിധ മേഖലകളിലായി സംഘടിപ്പിക്കുന്ന രക്തദാന പരമ്പരയുടെ ഭാഗമായി അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സെഷനില്‍ വെല്‍ഫെയര്‍ കേരള ആക്ടിങ് പ്രസിഡന്‍റ് കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ അനിയന്‍ കുഞ്ഞ്, മിനി വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി ലായിക്ക് അഹമ്മദ്, ജനസേവന വിഭാഗം കണ്‍വീനര്‍ വിനോദ് പെരേര, സാമൂഹിക പ്രവര്‍ത്തകന്‍ മുരളി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. കുവൈത്ത് സെന്‍ട്രല്‍ ബ്ളഡ് ബാങ്ക് പി.ആര്‍ സെക്രട്ടറി ത്വാരിക്ക് ഈസ അല്‍ ഗര്‍ബലി ചടങ്ങില്‍ സംബന്ധിച്ചു. അബ്ബാസിയ മേഖല ആക്ടിങ് പ്രസിഡന്‍റ് സി.പി. മോഹനന്‍ സ്വാഗതവും മേഖല ജനസേവന കണ്‍വീനര്‍ ഫായിസ് അബ്ദുല്ല നന്ദിയും പറഞ്ഞു. ഡോ. നമ്പൂരിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. 
അടുത്ത ക്യാമ്പുകളുടെ ഷെഡ്യൂള്‍: ജൂലൈ 29 ഉച്ചക്ക് ഒന്നു മുതല്‍ ആറുവരെ -യൂനിറ്റി സെന്‍റര്‍, ഫഹാഹീല്‍, ആഗസ്റ്റ് 12 ഉച്ചക്ക് ഒന്നു മുതല്‍ ആറുവരെ -ആര്‍ട്ടിസ്റ്റിക് യോഗ ഹാള്‍, സാല്‍മിയ, ആഗസ്റ്റ് 26 ഉച്ചക്ക് ഒന്നു മുതല്‍ ആറുവരെ -ഐഡിയല്‍ ഓഡിറ്റോറിയം, ഫര്‍വാനിയ. കൂടുതല്‍ വിവരങ്ങള്‍ക്കും മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യാനും: ഫഹാഹീല്‍- 66610075 / 55114128. സാല്‍മിയ- 97282276 / 96966332. ഫര്‍വാനിയ- 97218414 / 60004290
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.