ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിത്ര്‍ ദിനത്തില്‍ ഈദ് സോഷ്യല്‍ മീറ്റ് സംഘടിപ്പിച്ചു. മംഗഫ് സംഗീത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്‍റ് ഡോ. ജാബിര്‍ അമാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സങ്കുചിതത്വത്തിന്‍െറയും സ്വാര്‍ഥതയുടെയും ഭീകരതയുടെയും അസഹിഷ്ണുതയുടെയും ചിന്തകള്‍ക്ക് അറുതിവരുത്തി വിശാലമനസ്കതയുടെയും സൗഹാര്‍ദത്തിന്‍െറയും മേഖലകള്‍ കണ്ടത്തൊനും പാരസ്പര്യത്തിലൂടെ ജീവിക്കാനുമുള്ള ആഹ്വാനമായിരിക്കണം സമൂഹത്തില്‍ ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 
ഐ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്‍റ് വി.എ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മുനീര്‍ തുരുത്തി, ജോണ്‍സണ്‍, കെ.എ സജി, ഉല്ലാസ് കുമാര്‍, സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, കൃഷ്ണന്‍ കടലുണ്ടി, അബ്ദുല്‍ ഗഫൂര്‍, അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി പരിപാടി നിയന്ത്രിച്ചു. മുര്‍ഷിദ് മുഹമ്മദ് ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.