കുവൈത്ത് സിറ്റി: പ്രവാചക നഗരമായ മദീനയുള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് സൗദി ഭണാധികാരി സല്‍മാന്‍ രാജാവുമായി ടെലിഫോണില്‍ സംഭാഷണം നടത്തി. മദീനയിലെ മസ്ജിദ് നബവിക്ക് സമീപവും കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലെ പള്ളിക്കടുത്തും തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളെ അമീര്‍ ശക്തമായി അപലപിച്ചു. രണ്ട് ആക്രമണങ്ങളെയും ശക്തമായി അപലപിച്ച അമീര്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു.
വിശുദ്ധ റമദാന്‍ മാസത്തിന്‍െറയും വിശുദ്ധ ഹറമുകളുടെയും പവിത്രതക്ക് വിലകല്‍പിക്കാത്ത പൈശാചിക ആക്രമണങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ളെന്ന് അമീര്‍ പറഞ്ഞു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും പവിത്രമായ സ്ഥലങ്ങളെ കളങ്കപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം ആശയങ്ങളെയും സംഘടനകളെയും എല്ലാവരും എതിര്‍ത്തുതോല്‍പിക്കേണ്ടതുണ്ട്. ഇസ്ലാം ഭീകരതയെ ഒരുതരത്തിലും അംഗീകരിക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല. യഥാര്‍ഥ വിശ്വാസിക്ക് ഭീകരനാവാനും കഴിയില്ല. ഇവര്‍ നിരപരാധികളെയാണ് വേട്ടയാടുന്നത്.
രാജ്യത്ത് സ്ഥിരതയും സമാധാനവും നിലനിര്‍ത്തുന്നതിന് സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും സൗദിക്ക് കുവൈത്തിന്‍െറ എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്ന് പറഞ്ഞ അമീര്‍, സൗദി ഭരണാധികാരികള്‍ക്കും സ്വദേശികളും വിദേശികളുമുള്‍പ്പെടെ മുഴുവന്‍ രാജ്യനിവാസികള്‍ക്കും ഈദുല്‍ ഫിത്ര്‍ ആശംസകള്‍ നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.