കുവൈത്ത് സിറ്റി: കേസന്വേഷണത്തിന്‍െറ ഭാഗമായി പിടികൂടുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വെക്കാവുന്ന സമയപരിധി കുറച്ച മുന്‍ പാര്‍ലമെന്‍റിന്‍െറ ഭേദഗതി നിലവിലെ പാര്‍ലമെന്‍റ് റദ്ദാക്കി. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയില്‍ നാലുദിവസവും പബ്ളിക് പ്രോസിക്യൂഷന്‍ കസ്റ്റഡിയില്‍ പത്തു മുതല്‍ 21 ദിവസം വരെയും വെക്കാമെന്ന 1960ലെ കുവൈത്ത് പീനല്‍ കോഡിലെ 17ാം വകുപ്പ് പുന$സഥാപിക്കണമെന്ന നിയമസമിതിയുടെ നിര്‍ദേശമാണ് പാര്‍ലമെന്‍റ് അംഗീകരിച്ചത്. 2012ലാണ് പാര്‍ലമെന്‍റ് ഈ നിയമം ഭേദഗതി ചെയ്തിരുന്നത്.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് കസ്റ്റഡിയില്‍ വെക്കാവുന്ന പരമാവധി സമയം 48 മണിക്കൂര്‍ (രണ്ടു ദിവസം) ആക്കി ചുരുക്കിയിരുന്നു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനുമായി ബന്ധപ്പെടാനുള്ള അവസരം നല്‍കണമെന്നും എന്തിനാണ് കസ്റ്റഡിയില്‍വെക്കുന്നതെന്ന് വിശദീകരിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നും അന്നത്തെ ഭേദഗതിയില്‍ വ്യക്തമാക്കിയിരുന്നു. പബ്ളിക് പ്രോസിക്യൂഷനില്‍ കസ്റ്റഡിയില്‍വെക്കാനുള്ള പരമാവധി സമയം പത്തു ദിവസമായും മുന്‍ ഭേദഗതി ചുരുക്കിയിരുന്നു. ആവശ്യമെങ്കില്‍ മൂന്നു പ്രാവശ്യം നീട്ടി പരമാവധി 40 ദിവസം വരെ മാത്രമേ പബ്ളിക് പ്രോസിക്യൂഷന് കുറ്റാരോപിതനെ കസ്റ്റഡിയില്‍വെക്കാന്‍ മുന്‍ ഭേദഗതി അനുമതി നല്‍കിയിരുന്നുള്ളൂ. എന്നാല്‍, പുന$സ്ഥാപിച്ച നിയമപ്രകാരം പബ്ളിക് പ്രോസിക്യൂഷന് 21 ദിവസം വരെ കസ്റ്റഡിയില്‍വെക്കുകയും എത്ര തവണ വേണമെങ്കിലും കസ്റ്റഡി നീട്ടുകയും ചെയ്യാം.
ആഭ്യന്തര മന്ത്രലയത്തിലെയും പബ്ളിക് പ്രോസിക്യൂഷനിലെയും വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് കസ്റ്റഡിയില്‍ വെക്കാനുള്ള സമയപരിധി പുന$സഥാപിക്കുന്ന ഭേദഗതി പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അസ്സബാഹ് പാര്‍ലമെന്‍റില്‍ വ്യക്ത
മാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.