കുവൈത്ത് സിറ്റി: ലൈലത്തുല്‍ ഖദ്റിന്‍െറ പ്രതീക്ഷയില്‍ 27ാം രാവായ വെള്ളിയാഴ്ച രാത്രി വിശ്വാസികള്‍ ഒഴുകിയതോടെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലെ പള്ളികള്‍ ജനസാഗരമായി. അവസാന പത്ത് തുടങ്ങിയത് മുതല്‍തന്നെ രാജ്യത്തെ ഏറ്റവും വലുതും പ്രശ്സതവുമായ മസ്ജിദുല്‍ കബീറില്‍ രാത്രി നമസ്കാരത്തിന് ആയിരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നുവെങ്കിലും 27ാം രാവില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് വകുപ്പും നമസ്കാര സ്ഥലത്ത് ഒൗഖാഫ് മന്ത്രാലയവും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാത്രിനമസ്കാരത്തിന് പള്ളിക്കകത്ത് ഇടം ലഭിക്കുന്നതിനായി ഇശാഅ് നമസ്കാരത്തോടെ തന്നെ ആളുകളത്തെിത്തുടങ്ങി. മഗ്രിബിന് നോമ്പുതുറക്കത്തെി മടങ്ങാതെ സ്ഥലം പിടിച്ചവരും നിരവധിയായിരുന്നു. മികച്ച ഖുര്‍ആന്‍ പാരായണക്കാര്‍ നേതൃത്വം നല്‍കുന്നതിനാല്‍ ജാബിര്‍ അലി, അദലിയ, ജനൂബ് സുര്‍റ തുടങ്ങിയ പള്ളികളിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഖിയാമുലൈ്ളല്‍ അവസാനിപ്പിക്കുന്ന വിത്ര്‍ നമസ്കാരത്തിലെ ഖുനൂത്ത് ഭക്തിസാന്ദ്രമായിരുന്നു. ചെയ്തുപോയ പാപങ്ങളില്‍നിന്ന് മോചനം തേടിയുള്ള മനമുരുകും പ്രാര്‍ഥനക്കൊപ്പം ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ക്കും പോരാടുന്നവര്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനകളും അരങ്ങേറി. റമദാന്‍ അവസാനിക്കാറായതോടെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിലൂടെയും ആത്മസംസ്കരണത്തിലൂടെയും സ്ഫുടം ചെയ്തെടുത്ത മനസ്സുമായി പെരുന്നാളിന്‍െറ സന്തോഷത്തിലേക്ക് നടന്നടുക്കുകയാണ് ആബാലവൃദ്ധം ജനങ്ങള്‍. പെരുന്നാളിനെ സ്വീകരിക്കാനായുള്ള തിരക്കിലായിരിക്കും ഇന്നും നാളെയും എല്ലാവരും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും പെരുന്നാള്‍ സുദിനം. പുതുവസ്ത്രങ്ങളെടുക്കാനും മറ്റുമായി വ്യാപാര സ്ഥാപനങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഇനിയുള്ള ദിവസങ്ങളില്‍ മൂര്‍ധന്യത്തിലത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.