കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ 25ാമത് വിമോചന ദിനാഘോഷത്തിന്‍െറ ഭാഗമായി കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് വടക്കന്‍ അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി.
പ്രതിരോധ മന്ത്രാലയത്തിലെ അതിര്‍ത്തി സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി ലഫ്. ജനറല്‍ ശൈഖ് മുഹമ്മദ് അല്‍ യൂസുഫ് അസ്സബാഹ്, അതിര്‍ത്തി സുരക്ഷാകാര്യാലയ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി ലഫ്. ജനറല്‍ ഫുആദ് അല്‍അസറി, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് കിരീടാവകാശിയെ സ്വീകരിച്ചു. രാജ്യത്തിന് പുറത്തുനിന്നുണ്ടായേക്കാവുന്ന നുഴഞ്ഞുകയറ്റം, മറ്റു ഭീഷണികള്‍ എന്നിവ നേരിടുന്നതിന് അതിര്‍ത്തിയില്‍ കൈകൊണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം കിരീടാവകാശി കേട്ടുമനസ്സിലാക്കി. ബാഹ്യശക്തികളില്‍നിന്നുണ്ടായേക്കാവുന്ന ഭീഷണികളെ നേരിടുന്നതിന് രാവും പകലും വ്യത്യാസമില്ലാതെ കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുന്ന സൈനികര്‍ക്ക് കിരീടാവകാശി തന്‍െറയും അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറയും ദേശീയ, വിമോചന ദിനാശംസകള്‍ കൈമാറി. രാജ്യത്തിനുവേണ്ടി ഉറക്കമൊഴിക്കുന്ന നിങ്ങളിലാണ് കുവൈത്തിന്‍െറ സുരക്ഷാ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. വീഴ്ചയും ഉദാസീനതയും കൂടാതെ അത് നിര്‍വഹിക്കാന്‍ ഏതു ഘട്ടത്തിലും നിങ്ങള്‍ക്കാവെട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
തുടര്‍ന്ന്, അതിര്‍ത്തി സുരക്ഷാ കാര്യാലയത്തിലത്തെിയ അദ്ദേഹം ആധുനിക സുരക്ഷാ സംവിധാനങ്ങള്‍ കണ്ടുമനസ്സിലാക്കിയതിന് ശേഷമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.