????????????????? ???????? ?????????????????????

ശൈത്യം മുറുകി;  ടെന്‍റുകള്‍ സജീവമായി 

കുവൈത്ത് സിറ്റി: കാലാവസ്ഥ മിതമായ തണുപ്പില്‍നിന്ന് ശക്തമായ ശൈത്യത്തിലേക്ക് വഴിമാറിയതോടെ രാജ്യത്തിന്‍െറ മരുപ്രദേശങ്ങള്‍ ശൈത്യകാല ടെന്‍റുകള്‍കൊണ്ട് സജീവമായി. അനുയോജ്യമായ സ്ഥലങ്ങള്‍ മറ്റുള്ളവര്‍ക്ക് മുമ്പേ കണ്ടത്തെി സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് സ്വദേശികള്‍.  മുനിസിപ്പാലിറ്റിയില്‍നിന്ന് നേരത്തേ അനുമതി കരസ്ഥമാക്കിയ പലരും തണുപ്പ് സാമാന്യം ശക്തിപ്രാപിച്ചതോടെയാണ് ടെന്‍റ് സാമഗ്രികളുമായി മരുപ്രദേശങ്ങളിലത്തെിയത്. നവംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 30 വരെ അഞ്ച് മാസമാണ് രാജ്യത്ത് ശൈത്യകാല ടെന്‍റുകള്‍ പണിയാന്‍ അനുവാദമുള്ളത്.
 എന്നാല്‍, തണുപ്പത്തൊന്‍ വൈകിയതിനാല്‍ നവംബറില്‍ ടെന്‍റുകള്‍ സജീവമായിരുന്നില്ല. ഈയാഴ്ച തണുപ്പ് കൂടിയതോടെ പലരും വന്നുതുടങ്ങി. വഫ്രയിലും അബ്ദലിയിലും ധാരാളം ക്യാമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ശേഷിച്ചവയുടെ പണി പുരോഗമിക്കുന്നു. തണുപ്പുകാലം ആസ്വദിച്ചു കഴിയുകയെന്നത് കുവൈത്തുള്‍പ്പെടെ അറബ് സമൂഹത്തിന്‍െറ പരമ്പരാഗത രീതിയാണ്. എല്ലാ സൗകര്യവും സംവിധാനമുള്ളപ്പോള്‍ തന്നെയാണ് അതെല്ലാം വിട്ടെറിഞ്ഞ് താരതമ്യേന ശൈത്യം കൂടുതല്‍ അനുഭവപ്പെടുന്ന മരുഭൂമികളിലേക്ക് അറബികള്‍ പോകുന്നത്. ടാര്‍പായ ശീറ്റുകള്‍കൊണ്ടും മറ്റും കെട്ടിയുണ്ടാക്കുന്ന ടെന്‍റുകളില്‍ സ്വാദിഷ്ഠമായ ഭക്ഷണം തയാറാക്കി കഴിച്ചും ഹുക്ക വലിച്ചും കളിവിനോദങ്ങളിലേര്‍പ്പെട്ടും കഴിച്ചുകൂട്ടുകയെന്നതാണ് രീതി. തീ കത്തിച്ചും ഹീറ്റര്‍ ഉപയോഗിച്ചും ടെന്‍റുകള്‍ക്കകം ചൂടാകുമ്പോള്‍ ചുട്ട ആട്ടിറച്ചിയും കോഴിയിറച്ചിയും കഴിച്ച് ശരീരത്തെയും ചൂടാക്കിക്കൊണ്ടിരിക്കും. തണുപ്പിന്‍െറ സുഖശീതളിമ ആസ്വദിച്ച് ഇഷ്ടവിഭവങ്ങള്‍ ആഹരിച്ച് കൂട്ടുകാര്‍ക്കൊപ്പം കളിതമാശകള്‍ പങ്കുവെച്ച് സജീവമാകുന്ന രാത്രികളാണ് ഇനിയുള്ള കാലം. വാരാന്ത്യ അവധിദിനങ്ങളിലാണ് ടെന്‍റ് ജീവിതം കൂടുതല്‍ സജീവമാകുക. എല്ലാ സംവിധാനങ്ങളുമുള്ള ആധുനിക ടെന്‍റുകള്‍ മുതല്‍ സാധാരണക്കാരുടെ സാദാ ടെന്‍റുകള്‍ വരെയുണ്ട്. ക്യാമ്പില്‍ വൈദ്യുതിയും ഇലക്ട്രോണിക് ഉപകരണങ്ങളും നവീന പാചകസൗകര്യങ്ങളും ഹീറ്ററുകളുമെല്ലാമുണ്ടാകും. ടെന്‍റില്‍ കഴിയാനത്തെുന്നവര്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക പൊലീസ് സെല്‍ ഒരുക്കിയിട്ടുണ്ട്. 
സുരക്ഷ, ആരോഗ്യം, ഗൈഡന്‍സ് എന്നിവ നല്‍കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ക്ക് പൊലീസ് സെല്‍ നേതൃത്വം നല്‍കും. കൂടാതെ, ടെന്‍റ് കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രിയും പകലും ഇടവിട്ട് പൊലീസ് നിരീക്ഷണം നടത്തും. ബാച്ച്ലേഴ്സിന്‍െറയും കുടുംബങ്ങളുടെയും ടെന്‍റ് ഏരിയ വ്യത്യസ്തമായിരിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അശ്രദ്ധമൂലം പലപ്പോഴും ടെന്‍റുകളില്‍ അപകടങ്ങള്‍ സംഭവിക്കാറുണ്ട്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.