?? ???????? ??????????? ????????????????? ??????????

കല കുവൈത്ത് നവോത്ഥാന സദസ്സ്:  കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി

കുവൈത്ത് സിറ്റി: കല കുവൈത്തിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവോത്ഥാന സദസ്സില്‍ മുന്‍ ആഭ്യന്തരമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥിയാവും. 
ഡിസംബര്‍ ഒമ്പതിന് വൈകീട്ട് അഞ്ചിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലയുടെ 38ാം വര്‍ഷത്തെ പൊതുപരിപാടികളുടെ സമാപന ഭാഗമായാണ് നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നത്. കുവൈത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. കുവൈത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ പൊതുവായ വിവിധ പ്രശ്നങ്ങള്‍, കേരളത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വിദേശ നിക്ഷേപം, പ്രവാസികള്‍ക്ക് താല്‍പര്യമുള്ള വ്യവസായങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യാന്‍ കോടിയേരി ബാലകൃഷ്ണന്‍െറ സാന്നിധ്യത്തില്‍ കുവൈത്തിലെ ക്ഷണിക്കപ്പെടുന്ന വിവിധ സംഘടനാ നേതാക്കളെയും വ്യവസായ പ്രമുഖരേയും പങ്കെടുപ്പിച്ച് ‘ലീഡേഴ്സ് മീറ്റും’ നടത്തും. ശനിയാഴ്ച വൈകുന്നേരം ഏഴിന് ഫര്‍വാനിയ അല്‍ ഹൈത്തം റോയല്‍ റെസ്റ്റാറന്‍റിലാണ് ‘ലീഡേഴ്സ്് മീറ്റ്’. ഫോണ്‍: 97817100, 94013575, 24317875. കല കുവൈത്ത് പ്രസിഡന്‍റ് ആര്‍. നാഗനാഥന്‍, ജന. സെക്രട്ടറി സി.കെ. നൗഷാദ്, ട്രഷറര്‍ അനില്‍ കൂക്കിരി, വൈസ് പ്രസി. ടി.കെ. സൈജു, മീഡിയ സെക്രട്ടറി ആസഫ് അലി അഹമ്മദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.