???????????????? ??????? ?????????? ?????????????

മഴ : ഷോക്കേല്‍ക്കാനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

കുവൈത്ത് സിറ്റി: മഴ പെയ്ത് പലേടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഷോക്കേല്‍ക്കാന്‍ സാധ്യത ഏറെയാണെന്നും സ്വദേശികളും വിദേശികളും ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ്. 
മഴയെ തുടര്‍ന്നുണ്ടായ കാലാവസ്ഥാ മാറ്റത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ജനറല്‍ ഫയര്‍ഫോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് ആണ് മുന്നറിയിപ്പ് നല്‍കിയത്. ഭൂമിക്കടിയിലൂടെ പോകുന്ന വൈദ്യുതി കേബിളുകളുടെ ഇന്‍സുലേഷന്‍ ചില സ്ഥലങ്ങളില്‍ നശിച്ചിരിക്കാന്‍ ഇടയുണ്ട്. ഷോര്‍ട്ട് സര്‍ക്യുട്ട് കാരണം വൈദ്യുതി പ്രവാഹം പെട്ടെന്ന് നഷ്ടപ്പെടാന്‍ ഇടയുള്ളതിനാല്‍ ലിഫ്റ്റ് പോലുള്ളവ ഉപയോഗിക്കുന്നതില്‍ ശ്രദ്ധവേണം. 
ഇത്തരം അടിയന്തര സാഹചര്യത്തിലും അകപ്പെടുന്നവര്‍ക്ക് 112 എന്ന ഹോട്ട് ലൈന്‍ നമ്പറിലോ അതല്ളെങ്കില്‍ 24820205, 24820201 എന്നീ നമ്പറുകളിലോ വിളിച്ചറിക്കാമെന്നും അഗ്നിശമന വിഭാഗം കൂട്ടിച്ചേര്‍ത്തു.
 അതേസമയം, ഏത് അത്യാഹിതത്തെയും നേരിടാന്‍ അഗ്നിശമന സേന സജ്ജമാണെന്നും കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.  വെള്ളപ്പൊക്കമുള്‍പ്പെടെ അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള മുന്നൊരുക്കമാണ് അഗ്നിശമന സേന നടത്തിയിട്ടുള്ളത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.