??.??.??.? ???????? ???????????????? ????????? ????????? ??????????????

ഐക്യസന്ദേശവുമായി മുസ്ലിം നേതാക്കള്‍;  ചരിത്രമായി ‘ഏകസ്വരം’ കോണ്‍ഫറന്‍സ്

കുവൈത്ത് സിറ്റി: സാമുദായികവും സാമൂഹികവുമായ ഐക്യവും സ്നേഹവും നിലനില്‍ക്കേണ്ടത് വര്‍ത്തമാനകാല ഇന്ത്യയുടെ പുരോഗതിക്ക് അനിവര്യമാണെന്ന് കെ.കെ.എം.എ യൂനിറ്റി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
 മുസ്ലിം സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്നങ്ങളില്‍ ഏകസ്വരത്തില്‍ സ്നേഹത്തോടും സഹകരണത്തോടും കൂടി വര്‍ത്തിക്കാനും രാഷ്ട്ര പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാനും മുസ്ലിം സംഘടനാ നേതാക്കള്‍ ഒരുമിച്ച് ആഹ്വാനം ചെയ്തു. പ്രമുഖ വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. രാഷ്ട്രീയമോ മതപരമോ ആയ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ രാജ്യത്ത് സമാധാന അന്തരീക്ഷം കൂടിയേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു. 
അബ്ബാസിയ ജലീബ് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, കേരള നദ്വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസിസ്റ്റന്‍റ് അമീര്‍ ടി. ആരിഫലി, ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍, വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ വൈസ് ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കുവൈത്ത് ഒൗഖാഫ് പബ്ളിക് ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജലഹ്മ, പ്രമുഖ വ്യവസായികളായ ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, ഡോ. ഇബ്രാഹിം ഹാജി, ഡോ. കെ.ടി. മുഹമ്മദ് റബീഉല്ല, പി.കെ. അഹ്മദ്, സി.പി. കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
 ഡോ. കെ.ടി. റബീഉല്ല, ഡോ. പി. മുഹമ്മദാലി, ഡോ. അന്‍വര്‍ അമീന്‍ എന്നിവരെ എന്‍.ആര്‍.ഐ ജുവല്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. യൂനിറ്റി കോണ്‍ഫറന്‍സിന്‍െറ ഭാഗമായി സംഘടനാ നേതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കുമായി പരിശീലനക്കളരി നടത്തി. വിവിധ മതസംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ബഹുമത സമ്മേളനവും നടത്തിയിരുന്നു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സഗീര്‍ തൃക്കരിപ്പൂര്‍ മോഡറേറ്റര്‍ ആയിരുന്നു. പ്രോഗം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എന്‍.എ. മുനീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ബഷീര്‍ നന്ദിയും  പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.