വിലക്കയറ്റം ഉണ്ടാവില്ളെന്ന് വാണിജ്യമന്ത്രി

കുവൈത്ത് സിറ്റി: ആശങ്കപ്പെടുന്നതുപോലെയുള്ള വിലക്കയറ്റം കുവൈത്തില്‍ ഉണ്ടാവില്ളെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഡോ. യൂസുഫ് അല്‍ അലി പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് പുതിയ ഇന്ധനവില പ്രാബല്യത്തില്‍ വരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കൂടുമെന്ന ആശങ്കകള്‍ക്കിടെ ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടയാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. വിപണി നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തിയ സമിതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പൊതുവില്‍ വില കൂടുന്നതിന്‍െറ ലക്ഷണങ്ങളൊന്നും ഇതുവരെ കണ്ടിട്ടില്ല. ഇനി കാണുകയാണെങ്കില്‍ ശക്തമായ ഇടപെടലുകളിലൂടെ തിരുത്തുക തന്നെ ചെയ്യും. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡില്‍ വിലകൂട്ടി വിറ്റതിനും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെച്ചതിനും 372 കേസുകളെടുത്തു. നിയമലംഘനം വെച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ല. വിലകൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 135 എന്ന ഹോട്ട് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.