സമ്മാനമടിച്ചെന്ന് ഫോണില്‍ വിളിച്ച് തട്ടിപ്പ്: 65കാരിക്ക് 7000 ദീനാര്‍ നഷ്ടമായി

കുവൈത്ത് സിറ്റി: ടെലി കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഫോണില്‍ വിളിച്ച് കുവൈത്തി വനിതയില്‍നിന്ന് 7000 ദീനാര്‍ തട്ടിയെടുത്തു.  50,000 ദീനാര്‍ സമ്മാനമടിച്ചെന്ന് വിശ്വസിപ്പിച്ച് 65 വയസ്സുള്ള കുവൈത്തി സ്ത്രീയില്‍നിന്ന് തന്ത്രത്തില്‍ ബാങ്ക് അക്കൗണ്ടും പാസ്വേഡും വാങ്ങിയെടുക്കുകയായിരുന്നു. അല്‍പസമയത്തിനകം ഇവരുടെ ഫോണിലേക്ക് 7000 ദീനാര്‍ പിന്‍വലിക്കപ്പെട്ടതായി സന്ദേശം വന്നു. അല്‍ സലാം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ ഇത്തരം തട്ടിപ്പുകള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന്, സമ്മാനങ്ങളും കാഷ് പ്രൈസും അടിച്ചെന്ന് പറഞ്ഞ് വരുന്ന വിളികള്‍ക്ക് ചെവികൊടുക്കരുതെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. 
എന്നിട്ടും തട്ടിപ്പുകള്‍ നിരന്തരം ആവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.