കുവൈത്ത് സിറ്റി: മേഖലയില്‍ ഭീഷണിയായ തീവ്രവാദത്തെ നേരിടാന്‍ പ്രത്യേക സേനയെ രൂപവത്കരിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്‍െറയും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്‍റ് സുലൈമാന്‍ ഫഹദ് അല്‍ ഫഹദിന്‍െറയും നേരിട്ടുള്ള മേല്‍നോട്ടത്തിലാവും സേന പ്രവര്‍ത്തിക്കുക. പ്രത്യേക പരിശീലനം ലഭിച്ച സൈനികരും ആധുനിക ആയുധങ്ങളും ഉള്‍ക്കൊള്ളുന്നതാണ് സേന.
പ്രവര്‍ത്തനങ്ങള്‍ക്കായി ജോയന്‍റ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നിരീക്ഷണ ഹെലികോപ്ടര്‍ ഉള്‍പ്പെടെ വന്‍ സന്നാഹവുമായാണ് സേനയുടെ പ്രവര്‍ത്തനം. സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റ ഭാഗമായുള്ള നിരീക്ഷണവും കേസന്വേഷണവും മറ്റുപ്രവര്‍ത്തനങ്ങളും കണ്‍ട്രോള്‍ റൂമിലിരുന്ന് ഏകോപിപ്പിക്കും. സംശയനിലയിലുള്ള സ്ഥലങ്ങളും പരിപാടികളും ഹെലികോപ്ടര്‍ വഴി നിരീക്ഷിക്കും. ആക്രമണത്തിനും പ്രതിരോധത്തിനും ശേഷിയുള്ള കരുത്തുറ്റ സേനയെയാണ് വിന്യസിക്കുന്നതെന്നും ചുരുങ്ങിയ സമയം കൊണ്ട് എല്ലായിടത്തും എത്താന്‍ കഴിയുന്ന രീതിയിലാണ് സംവിധാനിച്ചിട്ടുള്ളതെന്നും അധികൃതര്‍ പറഞ്ഞു.
മേഖലയിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. മസ്ജിദ് ഇമാം സാദിഖിലെ ചാവേര്‍ ആക്രമണത്തിലുടെ കുവൈത്തും തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി സര്‍ക്കാറിന് ബോധ്യമായിട്ടുണ്ട്. രാജ്യത്തെ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുള്ളത് സര്‍ക്കാറിനുമുന്നില്‍ വലിയ വെല്ലുവിളിയാണ്. തീവ്രവാദി ആക്രമണമുണ്ടാകുംമ്പോള്‍ മാത്രം അന്വേഷണവുമായി രംഗത്ത് വുരുന്നതില്‍ കാര്യമില്ളെന്നും രോഗം വരുന്നതിനു മുമ്പുള്ള മുന്‍കരുതല്‍ നടപടികളാണ്് വേണ്ടതെന്നും വിദഗ്ധര്‍ ചുണ്ടിക്കാട്ടുന്നു. ഇറാഖ്, സിറിയ പോലുള്ള രാജ്യങ്ങളില്‍ തീവ്രവാദികള്‍ സ്വാധീനം ചെലുത്തിയത് പോലെ കുവൈത്തിലും അതിനുള്ള അവസരുമുണ്ടാകാതിരിക്കാനാണ് പ്രത്യേക സേന രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.