മലയാളി യുവാവിന് മര്‍ദനമേറ്റു

കുവൈത്ത് സിറ്റി: താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന മലയാളി യുവാവിന് മര്‍ദനമേറ്റു. കുവൈത്തിലെ ബാബ്കോക് ബോര്‍സിങ് കമ്പനിയില്‍ എന്‍ജിനീയറായ തലശ്ശേരി പന്തീരാറ്റിരി സ്വദേശി നിഖിലിനാണ് (30) അജ്ഞാതന്‍െറ മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഖൈത്താന്‍ ബ്ളോക്ക് ഏഴിലെ ഫെരാരി ലോണ്‍ട്രിക്കടുത്താണ് സംഭവം.
ജീന്‍സും ടീഷര്‍ട്ടും ധരിച്ച അജ്ഞാതന്‍ ചുവന്ന സ്പോര്‍ട്സ് കാറില്‍ വന്നിറങ്ങി അടിക്കുകയായിരുന്നു. ഇന്ത്യക്കാരനാണോ എന്നുചോദിച്ച് ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ നിഖിലിന്‍െറ കണ്ണട പൊട്ടി. തടയാന്‍ വന്ന ഈജിപ്ത് സ്വദേശിക്കും മര്‍ദനമേറ്റു. പണവും മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്നെങ്കിലും ഇതൊന്നും അക്രമിയുടെ ലക്ഷ്യമായിരുന്നില്ളെന്നാണ് നിഗമനം. പെട്ടെന്നുണ്ടായ ആക്രമണത്തിന്‍െറ ഞെട്ടലില്‍നിന്ന് മുക്തനായിട്ടില്ല മലയാളി യുവാവ്. അക്രമി സ്വദേശിയല്ളെന്നാണ് നിഖില്‍ പറയുന്നത്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.