കുവൈത്ത് സിറ്റി: സേവാദര്‍ശന്‍ കുവൈത്ത് ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിനിനെ സന്ദര്‍ശിച്ചു. ജനറല്‍ സെക്രട്ടറി സഞ്ജുരാജ് പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ അംബാസഡര്‍ക്ക് പരിചയപ്പെടുത്തി. സംഘടനയുടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസിഡന്‍റ് അജയ്കുമാര്‍ അംബാസഡറെ ധരിപ്പിച്ചു. അഡൈ്വസറി ബോര്‍ഡ് അംഗം കൃഷ്ണകുമാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിച്ചു. അന്തര്‍ദേശീയ യോഗ ദിനാചരണ ഭാഗമായി ഡല്‍ഹിയില്‍ നടന്ന സമ്മേളനത്തില്‍ കുവൈത്തിനെ പ്രതിനിധനം ചെയ്ത് ഭാരവാഹികള്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് യുവദര്‍ശന്‍ കോഓഡിനേറ്റര്‍ കൈമാറി. ഇന്ത്യക്കാരായ പ്രവാസി സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ അംബാസഡറുടെ ശ്രദ്ധയില്‍പ്പെടുത്തി.
സേവാദര്‍ശന്‍െറ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തു. കള്‍ച്ചറല്‍ സെക്രട്ടറി വിഭീഷ് സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.