കുവൈത്ത് സിറ്റി: ബലിപെരുന്നാളിന് മൂന്നാഴ്ച മാത്രം ബാക്കിയിരിക്കെ രാജ്യത്ത് ആടുവില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളില്‍ ഈ വര്‍ഷം ആടുവിലയില്‍ 50 ശതമാനംവരെ വിലക്കുറവ് അനുഭവപ്പെടുമ്പോഴാണ് കുവൈത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വില കൂടിക്കൊണ്ടിരിക്കുന്നത്.
പെരുന്നാളിന്‍െറ മൂന്നാഴ്ചമുമ്പുതന്നെ ഒരു ആസ്ട്രേലിയന്‍ ആടിന് വിപണിയില്‍ 60 ദീനാറാണ് വില. എന്നാല്‍, തദ്ദേശീയമായ നഈം ഇനത്തില്‍പെട്ട ഒരാടിനെ സ്വന്തമാക്കണമെങ്കില്‍ 140 ദീനാര്‍വരെ കൊടുക്കണമെന്ന സാഹചര്യമാണുള്ളത്.
സിറിയന്‍ നഈമിയുടെ വില 130 ദീനാര്‍വരെ ഉയര്‍ന്നപ്പോള്‍ ഇറാനില്‍നിന്നുള്ള ശഫാലി ഇനത്തില്‍പ്പെട്ട ആടുകള്‍ക്ക് 60 മുതല്‍ 85 ദീനാര്‍വരെയാണ് ഈടാക്കുന്നത്. പെരുന്നാളിന് മൂന്നാഴ്ച മുമ്പുതന്നെ ഇതാണ് വിലനിലവാരമെങ്കില്‍ പെരുന്നാള്‍ അടുക്കുന്നതോടെ വിപണിയിലേക്ക് അടുക്കാന്‍ പറ്റാത്ത നിലയില്‍ ആടുവില പൊള്ളുമെന്നാണ് നിഗമനം. അതിനിടെ, അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് കാലിത്തീറ്റയുടെയും പരിപാലനത്തിന്‍െറയും ചെലവുകള്‍ കൂടിയതാണ്
രാജ്യത്ത് ആടുവില ഇത്രക്ക് വര്‍ധിക്കാന്‍ കാരണമായി പറയപ്പെടുന്നത്. വില ഈ നിലയില്‍ ഉയരുകയാണെങ്കില്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ ഇടത്തരക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്ന് ഉപഭോക്താവായ സാമി അല്‍ ശുംരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.