??????????? ????? ??????? ????????????? ??????

 സുരക്ഷാ പരിശോധന: അഹ്മദിയില്‍ 50 പിടികിട്ടാപ്പുള്ളികള്‍ പിടിയില്‍

അഹ്മദി: ഇഖാമ നിയമലംഘകരെയും കുറ്റവാളികളെയും കണ്ടത്തെുന്നതിന്‍െറ ഭാഗമായി അഹ്മദിയില്‍ വ്യാപക റെയ്ഡ് അരങ്ങേറി. റെയ്ഡില്‍ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 50 വിദേശികളെ കസ്റ്റഡിയിലെടുത്തു. ഇഖാമ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയവര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതികളായ ശേഷം ഒളിവില്‍ കഴിഞ്ഞുവന്നവര്‍, സ്പോണ്‍സര്‍മാറി ജോലി ചെയ്തവര്‍ എന്നിങ്ങനെയാണ് പിടിയിലായത്. 
എല്ലാ പ്രവേശ കവാടങ്ങളിലും പ്രത്യേക ചെക്പോയന്‍റുകള്‍ തീര്‍ത്തശേഷം വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തിയും കടകളിലും സ്ഥാപനങ്ങളിലും കയറിയുമാണ് അധികൃതര്‍ പരിശോധിച്ചത്. പ്രഥമഘട്ടത്തില്‍ പിടിയിലായവരുടെ രേഖകളില്‍ സൂക്ഷ്മപരിശോധന നടത്തിയശേഷം മതിയായ രേഖകകള്‍ കൈവശമുള്ളവരെ വിടുകയും 50 പേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിയിലായവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക വിവരം. ഗവര്‍ണറേറ്റ് സുരക്ഷാ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല സഫ്ഹാന്‍െറ നിര്‍ദേശ പ്രകാരം നടന്ന സുരക്ഷാ പരിശോധനയില്‍ ആഭ്യന്തരവകുപ്പിലെ ഓപറേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ പങ്കുചേര്‍ന്നു. സമാനമായ പരിശോധനകള്‍ മറ്റിടങ്ങളിലും നടക്കുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കിയത്. അതിനിടെ, ഈമാസം മൂന്നുമുതല്‍ 10വരെ രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലായി നടന്ന സുരക്ഷാ പരിശോധനയില്‍ നിയമലംഘകരും കുറ്റവാളികളുമുള്‍പ്പെടെ 1220 പേരെ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ 49 പേര്‍, 305 സിവില്‍ കേസ് പ്രതികള്‍, ഒളിച്ചോട്ടത്തിന് കേസുള്ള 458 പേര്‍, സ്പോണ്‍സര്‍മാറി ജോലിചെയ്ത 418 പേര്‍, മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ട 66 പേര്‍, മദ്യം കൈവശംവെച്ച 24 പേര്‍ എന്നിങ്ങനെയാണ് ഈ കാലയളവില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരു തിരിച്ചറിയല്‍ രേഖയും കൈവശമില്ലാത്ത 1018 പേരെ നാടുകടത്തല്‍ നടപടികള്‍ക്കായി പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.