മലയാളിയെ ആക്രമിച്ച്  കാര്‍ കവര്‍ന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയെ ആക്രമിച്ച് കാര്‍ കവര്‍ന്നു. അബ്ബാസിയയില്‍ താമസിക്കുന്ന അങ്കമാലി സ്വദേശി ബൈജുവാണ് ആക്രമണത്തിനിരയായത്. വിദ്യാര്‍ഥികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ തടഞ്ഞുനിര്‍ത്തി ദേഹോപദ്രവമേല്‍പിച്ച് കാറുമായി കടന്നുകളയുകയായിരുന്നു. 
ഇദ്ദേഹത്തിന്‍െറ അനുജന്‍ ലൈജുവിന്‍െറ പേരിലുള്ള 19/15837 നമ്പറിലുള്ള നിസാന്‍ സണ്ണി കാറാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. ഹൈവേക്കരികിലെ പുതുമ സലൂണിന് സമീപമാണ് സംഭവം. മൂന്നു യുവാക്കള്‍ കൈ കാണിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഒരു പ്രകോപനവുമില്ലാതെ ബൈജുവിനെ ആക്രമിക്കുകയായിരുന്നു. കാറിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമം നടന്നെങ്കിലും കുതറിയോടിയതിനാല്‍ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന് ശരീരത്തില്‍ ഗുരുതരമല്ലാത്ത പരിക്കുകളുണ്ട്. മലയാളികളടക്കം വിദേശികള്‍ നിരന്തരം ആക്രമണത്തിനിരയാവുന്നത് ഭീതി പടര്‍ത്തിയിട്ടുണ്ട്. ലൈജു പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.