??????????? ??????????????????? ?????????? ??????? ??????????? ????????????????

സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മോഷ്ടിച്ച മരുന്നുകളുമായി വിദേശി പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മോഷ്ടിക്കുന്ന മരുന്നുകള്‍ വാങ്ങി സൂക്ഷിച്ച ഏഷ്യക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജലീബിലെ താമസസ്ഥലത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിലക്ക് മറിച്ചുവില്‍ക്കാനായി നാട്ടിലേക്ക് കടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ബംഗ്ളാദേശുകാരാണ് ഇയാള്‍ക്ക് മരുന്നുകള്‍ മോഷ്ടിച്ച് നല്‍കിയിരുന്നത്. ഇയാള്‍ നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തുടര്‍നടപടികള്‍ക്കായി ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.