?????? ???? ???????, ??.??. ????

വി.കെ. സിങ് കുവൈത്ത് വിദേശകാര്യ  സഹമന്ത്രിയുമായി ഫോണ്‍ സംഭാഷണം നടത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരുടെ തൊഴില്‍പ്രശ്നവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജാറുല്ലയുമായി ഫോണില്‍ സംസാരിച്ചു. 
സൗദിയിലും കുവൈത്തിലും തൊഴില്‍ നഷ്ടപ്പെട്ട് ധാരാളം ഇന്ത്യക്കാര്‍ പട്ടിണിയിലാണെന്നും ഇവരുടെ പ്രശ്നത്തില്‍ ഇടപെടുമെന്നുമുള്ള വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍െറ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും സംഭാഷണത്തിന് പ്രാധാന്യമുണ്ട്. തൊഴില്‍പ്രശ്നങ്ങള്‍ക്ക് പുറമെ ആഭ്യന്തരവും അന്തര്‍ദേശീയവുമായ സമകാലിക സംഭവങ്ങളും പരസ്പരം ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായാണ് സൂചന. അതേസമയം, തൊഴില്‍പ്രശ്നവുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്താന്‍ വി.കെ. സിങ് സൗദിയിലേക്ക് തിരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.