അധ്യാപക റിക്രൂട്ട്മെന്‍റ്: വിദ്യാഭ്യാസ മന്ത്രി ഫലസ്തീനിലേക്ക്

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രി ഡോ. ബദര്‍ അല്‍ഈസ അടുത്തമാസം സന്ദര്‍ശനത്തിനായി ഫലസ്തീനിലേക്ക് പോകും. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വ്യാപക പരിഷ്കരണം വരുത്തുന്നതിന്‍െറ ഭാഗമായി ഫലസ്തീനികളായ അധ്യാപകരുടെ റിക്രൂട്ട്മെന്‍റ്
ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് മന്ത്രി ഫലസ്തീനിലത്തെുക. ആദ്യഘട്ടത്തില്‍ ഫലസ്തീനില്‍നിന്ന് 200- 400 അധ്യാപകരെ റിക്രൂട്ട് ചെയ്യാനുള്ള കരാറിലത്തെുകയാണ് ചെയ്യുക.
 ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരെ രാജ്യത്തെ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാലയങ്ങളില്‍ നിയമിക്കും. ഇതോടൊപ്പം, വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം കുവൈത്ത്- ഫലസ്തീന്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.