ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ചചെയ്യാന്‍   അംബാസഡര്‍ വിസമ്മതിച്ചു; നടപടി വിവാദത്തില്‍

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയില്‍ നടന്ന ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട പൊതുചര്‍ച്ചയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ വിഷയം ചര്‍ച്ചചെയ്യാന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ വിസമ്മതിച്ചത് വിവാദമാകുന്നു. 
ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  ഇന്ത്യക്കാരുടെ പൊതുവിദ്യാലയത്തിന്‍െറ കാര്യത്തില്‍ എംബസിയുടെ നിലപാട് മാറ്റം ആശങ്കയോടെയാണ് രക്ഷിതാക്കള്‍ നോക്കിക്കാണുന്നത്. ഭരണഘടനാശില്‍പി ഡോ.ബി.ആര്‍. അംബേദ്ക്കറുടെ  ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എംബസിയില്‍ നടന്ന പൊതുചര്‍ച്ചയില്‍ ഇന്ത്യന്‍സമൂഹം നേരിടുന്ന പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ഉണ്ടാകുമെന്ന് എംബസി നേരത്തേ അറിയിച്ചിരുന്നു. 
എന്നാല്‍, കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുസ്വത്തായ കമ്യൂണിറ്റി സ്കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏതാനും രക്ഷിതാക്കളും ഭരണസമിതിയിലെ മുന്‍ അംഗങ്ങളും ഉന്നയിച്ചപ്പോള്‍ അംബാസഡര്‍ അക്കാര്യം ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചതാണ് വിവാദമായത്. നേരത്തേ, പ്രവാസി ഭാരതീയ ദിവസില്‍ സ്കൂള്‍ വിഷയത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് ഉറപ്പുനല്‍കിയ അംബാസഡര്‍ പൊടുന്നനെ നിലപാട് മാറ്റിയതില്‍ ദുരൂഹത ഉണ്ടെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. 
സ്കൂള്‍ നടത്തിപ്പ് സുതാര്യമാക്കാന്‍ പൊതുസമൂഹം നിര്‍ദേശിച്ച സോഷ്യല്‍ ഓഡിറ്റിങ്  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭരണസമിതി ഇതുവരെ മുഖവിലക്കെടുത്തിട്ടില്ളെന്നും രക്ഷിതാക്കള്‍  ചൂണ്ടിക്കാട്ടി. ആരോപണങ്ങളെ തുടര്‍ന്ന് അടുത്തിടെ സ്കൂള്‍ ബോര്‍ഡ് റൂം സ്പോണ്‍സര്‍ അടച്ചുപൂട്ടിയിരുന്നു. അംബാസഡറുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്പോണ്‍സര്‍ ഭരണസമിതിക്കെതിരായ  നിലപാട് മയപ്പെടുത്തിയതും ബോര്‍ഡ് റൂം തുറന്നുകൊടുത്തതും.
 സ്കൂള്‍ ഭരണഘടനയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ എംബസി ആവശ്യപ്പെടുമെന്ന് ഈയിടെ തന്നെ സന്ദര്‍ശിച്ച ചില സംഘടനാ പ്രതിനിധികള്‍ക്ക് അംബാസഡര്‍ ഉറപ്പുനല്‍കിയിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.