കുവൈത്ത് സിറ്റി: വേനല്‍ ആരംഭിക്കുന്നതോടെ രാജ്യത്തെ മൃഗശാലകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റംവരുത്തിയതായി അധികൃതര്‍ പറഞ്ഞു.
ഇതനുസരിച്ച് അടുത്തമാസം ഒന്നുമുതല്‍ രാവിലെയും വൈകുന്നേരവുമായി രണ്ടു സമയങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 മണിവരെയും വൈകീട്ട് നാലു മുതല്‍ എട്ടുമണിവരെയുമായിരിക്കും പ്രവര്‍ത്തിക്കുക. കാര്‍ഷിക-മത്സ്യവിഭവ സംരക്ഷണ അതോറിറ്റി അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഴ്ചയില്‍ ഞായറാഴ്ച മൃഗശാലക്ക് അവധിയായിരിക്കുമെന്നും മറ്റുള്ള ആഘോഷദിനങ്ങളിലെല്ലാം പതിവുപോലെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.