മുനിസിപ്പാലിറ്റിയില്‍നിന്ന്  54 വിദേശികളെ പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയിലും മുനിസിപ്പല്‍ കൗണ്‍സിലിലും ജോലിചെയ്തുവന്ന വിവിധ രാജ്യക്കാരായ 54 വിദേശികളുടെ സേവനം അവസാനിപ്പിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. 
കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ധനകാര്യ-ഭരണകാര്യ ഡിപ്പാര്‍ട്ട്മെന്‍റ് ഉപമേധാവി എന്‍ജിനീയര്‍ വലീദ് അല്‍ ജാസിം പ്രാദേശിക പത്രത്തിന്‍െറ ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതുകൂടാതെ വരുംദിവസങ്ങളില്‍ പിരിച്ചുവിടപ്പെടേണ്ട വിദേശികളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രത്യേക സാമ്പത്തിക പശ്ചാത്തലത്തിന്‍െറ സാഹചര്യത്തില്‍ വിദേശികളുടെ എണ്ണം കുറച്ചുകൊണ്ടുവരണമെന്ന് സിവില്‍ സര്‍വിസ് കമീഷന്‍െറ നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഇത്രയും പേരുടെ ആവശ്യമില്ളെന്ന് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ പ്രക്രിയ നടത്തിയത്. അതേസമയം, ചെയ്ത സേവനകാലത്തിനനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും പരിച്ചുവിടപ്പെട്ട വിദേശികള്‍ക്ക് കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.