യാചകരെ റിക്രൂട്ട് ചെയ്യുന്ന സംഘം  പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് യാചകരെ റിക്രൂട്ട് ചെയ്യുന്ന സംഘത്തെ പിടികൂടിയതായി തൊഴില്‍ മന്ത്രാലയം രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. യാചനക്കുവേണ്ടി 100ഓളം പേരെ സന്ദര്‍ശക വിസയില്‍ കൊണ്ടുവന്നതായി സംഘം ചോദ്യംചെയ്യലിനിടെ  രഹസ്യാന്വേഷണ വിഭാഗത്തോട് പറഞ്ഞു. സന്ദര്‍ശക വിസയില്‍ മൂന്നുമാസത്തോളം രാജ്യത്ത് കഴിയുന്ന യാചകര്‍ 1500 ദീനാറാണ് ഏജന്‍സികള്‍ക്ക് നല്‍കുന്നത്. ക്രിമിനല്‍ രഹസ്യാന്വേഷണ വിഭാഗവും തൊഴില്‍ മന്ത്രാലയ രഹസ്യാന്വേഷണ വിഭാഗവും ഒരുമിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദര്‍ശക വിസയിലത്തെിയ യാചകരെ കണ്ടത്തെിയത്. 
ജോര്‍ഡന്‍ പൗരന് 1500 ദീനാര്‍ നല്‍കിയാണ് താന്‍ കുവൈത്തിലത്തെിയതെന്നും ഇയാള്‍ക്ക് കുവൈത്തിലെ വിവിധ കച്ചവടസ്ഥാപനങ്ങളുമായും പ്രമുഖരുമായും ബന്ധമുണ്ടെന്നും ഒരു യാചക ചോദ്യംചെയ്യലിനിടെ വ്യക്തമാക്കി. കുവൈത്തിലത്തെിയ തന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ മറ്റൊരു ഏജന്‍റ് എത്തിയിരുന്നു. ഇയാളാണ് യാചന നടത്തേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടുത്തിത്തന്നതെന്നും ഏജന്‍റ് വാടകക്കെടുത്ത കെട്ടിടത്തിലാണ് താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു. 
വിശദമായ ചോദ്യംചെയ്യലിനിടെ യാചകരുടെ ഒരു പ്രധാന സ്പോണ്‍സര്‍ സ്വദേശി സ്ത്രീയാണെന്നും അവരുടെ ഭര്‍ത്താവാണ് ജോര്‍ഡന്‍ പൗരനെന്നും അവരുടെ കീഴില്‍ 15ഓളം യാചകര്‍ എത്തിയിട്ടുണ്ടെന്നും വ്യക്തമായി. റിക്രൂട്ട് ചെയ്ത സ്പോണ്‍സര്‍ക്കെതിരെ നടപടിയെടുക്കാന്‍ എമിഗ്രേഷന്‍ വകുപ്പ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.