എന്‍.എസ്.എച്ച് മാസ്റ്റര്‍ ബ്രെയിന്‍ ട്രോഫി ക്വിസ് മത്സരം

കുവൈത്ത് സിറ്റി: വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനായി എന്‍ജിനീയറിങ് തലത്തിലെ യുവജനങ്ങള്‍ക്കായി എന്‍.എസ്.എച്ച് മാസ്റ്റര്‍ ബ്രെയിന്‍ ട്രോഫി ക്വിസ് മത്സരം സംഘടിപ്പിച്ചു. ആറു റൗണ്ടുകളിലായാണ് ക്വിസ് മത്സരം നടന്നത്. രണ്ടു ടീമുകള്‍ ഒരേ പോയന്‍റുമായി മുന്നിലത്തെിയതിനെ തുടര്‍ന്ന് ഒരു ചോദ്യംകൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞ് എം.എ.ബി ഒന്നിലെ അനൂപ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജിനേഷ്, അജിത് രാജ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. നാസര്‍ എസ്. അല്‍ ഹജ്രി കോര്‍പറേഷന്‍െറ പ്രഥമ ക്വിസ് മത്സരമാണ് നടന്നത്. യുവ എന്‍ജിനീയര്‍മാര്‍ മികച്ച തയാറെടുപ്പോടെയാണ് മത്സരത്തിന് എത്തിയതെന്ന് സംഘാടകര്‍ പറഞ്ഞു. നൂറുകണക്കിന് പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍നിന്ന് പ്രാഥമികതലങ്ങളില്‍ വിജയിച്ചത്തെിയ അഞ്ച് മത്സരാര്‍ഥികളാണ് ഫൈനലില്‍ അണിനിരന്നത്.  
പ്രോജക്ട് മാനേജര്‍ പി.വി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.പി.എസ് വിദ്യാര്‍ഥിയായ ഹരിനന്ദന്‍ കാണികളില്‍നിന്ന് മികച്ച ഉത്തരങ്ങള്‍ പറഞ്ഞതിനുള്ള സമ്മാനം നേടി. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. എന്‍.എസ്.എച്ച് വൈസ് പ്രസിഡന്‍റ് സാബു വിജയികളെ അനുമോദിച്ചു. എന്‍ജിനീയറിങ്ങിനൊപ്പം മാനേജ്മെന്‍റ് അടക്കം വിവിധ മേഖലകളില്‍നിന്നുള്ളവര്‍കൂടി മത്സരങ്ങളില്‍ പങ്കെടുത്തതായി സാബു പറഞ്ഞു. 
വിജ്ഞാന വര്‍ധനക്കായി എന്‍.എസ്.എച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സീനിയര്‍ പ്രോജക്ട് കണ്‍ട്രോള്‍ എന്‍ജിനീയര്‍ അജിത്തിന്‍െറ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടന്നത്.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.