കുവൈത്തിനോടുള്ള വിശ്വാസ്യത പ്രകടിപ്പിക്കല്‍ കാമ്പയിനിന് തുടക്കം

കുവൈത്ത് സിറ്റി: രാജ്യത്തോടും ഭരണാധികാരിയോടുമുള്ള വിശ്വാസ്യത പ്രകടിപ്പിക്കുന്ന കാമ്പയിനിന് തുടക്കമായി. കുവൈത്തിനോടും അമീറിനോടുമുള്ള നന്ദിയും ബഹുമാനവും പ്രഖ്യാപിക്കല്‍ എന്ന തലക്കെട്ടിലാണ് കാമ്പയിന്‍ നടക്കുന്നത്.
കുവൈത്തിലെ ദശലക്ഷക്കണക്കിന് പേര്‍ കാമ്പയിനില്‍ ഭാഗഭാക്കാകുമെന്ന് പ്രതീക്ഷിക്കുന്നതായി പരിപാടിയുടെ ചെയര്‍പേഴ്സണായ ഡോ. സല്‍മാന്‍ അല്‍ അസൂസി പറഞ്ഞു. ഈ പദ്ധതി കുവൈത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല.
കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും പങ്കെടുക്കാം. കുവൈത്തില്‍ മുമ്പ് താമസിച്ചിരുന്നവര്‍ക്കും കാമ്പയിനില്‍ പങ്കാളികളാകാമെന്ന് ഡോ. സല്‍മാന്‍ പറഞ്ഞു.
രാജ്യത്തോടുള്ള വിശ്വാസ്യതയെന്നുപറയുന്നത് പൗരന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യത്ത് ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുന്ന എല്ലാവരും രാജ്യത്തോടും ഭരണാധികാരിയോടും വിശ്വസ്ഥതയുള്ളവരാണ്. ഇത് പ്രഖ്യാപിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് ഡോ. സല്‍മാന്‍ അല്‍ അസൂസി പറഞ്ഞു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അസ്സബാഹിനെ ലോക മാനുഷിക നേതാവും കുവൈത്തിനെ ലോക മാനുഷികകേന്ദ്രമായും ഐക്യരാഷ്ട്രസഭ തെരഞ്ഞെടുത്തതിന്‍െറ ഒന്നാം വാര്‍ഷികം പ്രമാണിച്ചാണ് കാമ്പയിന്‍ നടത്തുന്നത്.
രാഷ്ട്രീയ ലക്ഷ്യമോ ചായ്വോ ഇല്ലാത്ത കാമ്പയിന്‍ സെപ്റ്റംബര്‍ ഒമ്പതുമുതല്‍ ഡിസംബര്‍ ഒമ്പതുവരെയാണ് നീണ്ടുനില്‍ക്കുകയെന്ന് ജനറല്‍ കോഓഡിനേറ്റര്‍ സാറ അല്‍ സാമെല്‍ പറഞ്ഞു.
www.alhasela.com എന്ന വെബ്സൈറ്റ് വഴിയാണ് കാമ്പയിനില്‍ പങ്കെടുക്കാന്‍ സാധിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.