1960 ഒക്ടോബര്‍ 19നാണ് കുവൈത്തിന്‍െറ ഒൗദ്യോഗിക കറന്‍സി ദീനാര്‍ ആക്കി അമീറിന്‍െറ ഉത്തരവ് ഇറങ്ങിയത്
കുവൈത്ത് സിറ്റി: ആധുനിക കുവൈത്തിന്‍െറ കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച കുവൈത്ത് കറന്‍സിക്ക് ഇന്ന് 55 വയസ്സ് തികയുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ആറാം പതിപ്പുമായി തിളങ്ങിനില്‍ക്കുന്ന രാജ്യത്തിന്‍െറ കറന്‍സിയുടെ പിറവി 1960 ഒക്ടോബര്‍ 19നാണ്. ഇന്ത്യയുമായുള്ള കുവൈത്തിന്‍െറ വാണിജ്യബന്ധത്തിന്‍െറ ഫലമായി 20ാം നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ ഇന്ത്യന്‍ രൂപയായിരുന്നു കുവൈത്തിലെ പ്രധാന വിനിമയോപാധി. ഇന്ത്യന്‍ കറന്‍സി കുവൈത്തടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപകമായി കയറ്റിക്കൊണ്ടുപോവുന്നതുമൂലം 1959ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ മേഖലക്ക് മാത്രമായി പ്രത്യേക കറന്‍സി അച്ചടിക്കാന്‍ തീരുമാനിച്ചു. ഇതോടെ, തൊട്ടടുത്ത വര്‍ഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയ കുവൈത്ത് സ്വന്തമായി കറന്‍സി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
1960 ഒക്ടോബര്‍ 19ന് ദീനാര്‍ ആയിരിക്കും കുവൈത്തിന്‍െറ ഒൗദ്യോഗിക കറന്‍സിയെന്ന അമീറിന്‍െറ ഉത്തരവ് ഇറങ്ങി. ഇതിനായി സ്ഥാപിച്ച കുവൈത്ത് മോണിറ്ററി കൗണ്‍സില്‍ രൂപകല്‍പനചെയ്ത ദീനാറിന്‍െറ ആദ്യപതിപ്പ് 1961 ഏപ്രിലിലാണ് പുറത്തിറങ്ങിയത്. അമീര്‍ ശൈഖ് അബ്ദുല്ല അല്‍സാലിം അസ്സബാഹിന്‍െറ ചിത്രത്തിനൊപ്പം കുവൈത്ത് തുറമുഖം, ശുവൈഖ് ഹൈസ്കൂള്‍, സിമന്‍റ് ഫാക്ടറി തുടങ്ങിയവയായിരുന്നു ആദ്യ പതിപ്പുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നത്. പിന്നീട് 1970, 1980, 1990 വര്‍ഷങ്ങളില്‍ രണ്ട്, മൂന്ന്, നാല് പതിപ്പുകള്‍ പുറത്തിറക്കി.
എന്നാല്‍, അധിനിവേശ സമയത്ത് ഇറാഖി സൈന്യം സെന്‍ട്രല്‍ ബാങ്ക് അടക്കം കൊള്ളയടിച്ച് കുവൈത്തി കറന്‍സി വന്‍തോതില്‍ കടത്തിയതിനാല്‍ സര്‍ക്കാര്‍ കുവൈത്ത് ദീനാര്‍ മരവിപ്പിച്ചതായി പ്രഖ്യാപിച്ചു. അധിനിവേശാനന്തരം നാലാം പതിപ്പ് പുന$സ്ഥാപിച്ചെങ്കിലും 1994ല്‍ അഞ്ചാം പതിപ്പ് പുറത്തിറക്കി. പിന്നീട് രണ്ട് പതിറ്റാണ്ടിനുശേഷമാണ് ആറാം പതിപ്പ് എത്തിയത്. 2014 ജൂണ്‍ 29നാണ് ആറാം പതിപ്പ് നോട്ടുകള്‍ വിപണിയിലിറങ്ങിയത്. അഞ്ചാം പതിപ്പിലേതുപോലെ 20,10, അഞ്ച് ദീനാറുകളും ഒന്ന്, അര, കാല്‍ ദീനാറുകളുമാണ് പുതുതായി ഇറക്കിയത്. നീല, ഓറഞ്ച്, ലൈറ്റ് ബ്രൗണ്‍, മെറൂണ്‍, വയലറ്റ്, പച്ച തുടങ്ങിയ നിറങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തിന്‍െറ അഭിമാനസ്തംഭങ്ങളായ കുവൈത്ത് ടവര്‍, ലിബറേഷന്‍ ടവര്‍, പാര്‍ലമെന്‍റ് മന്ദിരം, മസ്ജിദുല്‍ കബീര്‍, സീഫ് പാലസ്, ഫൈലക ദ്വീപ്, സെന്‍ട്രല്‍ ബാങ്ക് കെട്ടിടം, പഴയകാല കുവൈത്ത് ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന കപ്പല്‍ തുടങ്ങിയവയാണ് നോട്ടുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.
കാഴ്ചയില്ലാത്തവര്‍ക്ക് സ്പര്‍ശനത്തിലൂടെ മനസ്സിലാക്കാന്‍ ചില അലങ്കാരവും നോട്ടിലുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നോടെ അഞ്ചാം പതിപ്പ് നോട്ടുകള്‍ ഒൗദ്യോഗികമായി വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.