അനുമതിയില്ലാതെ യോഗം ചേരല്‍  പിടിയിലായ ഒമ്പത് ഇന്ത്യക്കാരെ നാടുകടത്തി

കുവൈത്ത് സിറ്റി: അനുമതി കൂടാതെ യോഗം ചേരുകയും പരിസരവാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ശബ്ദകോലാഹലം സൃഷ്ടിക്കുകയും ചെയ്തതിന് പിടിയിലായ ഒമ്പത് ഇന്ത്യക്കാരെ കുവൈത്ത് സര്‍ക്കാര്‍ നാടുകടത്തി. 
കര്‍ണാടക നവചേതന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരായ ഒമ്പതുപേരെയാണ് വെള്ളിയാഴ്ച രാത്രിയിലെ കുവൈത്ത് എയര്‍വേയ്സ് വിമാനത്തില്‍ ഇന്ത്യയിലേക്ക് കയറ്റിവിട്ടത്. രണ്ടാഴ്ച മുമ്പ് പിടിയിലായ ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് സബാഹ് അല്‍ഖാലിദ് അല്‍ഹമദ് അസ്സബാഹുമായി ടെലിഫോണ്‍ വഴി അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യക്കാരുടെ മോചനത്തിനായി എംബസി നടത്തിയ ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണ് സുഷമ സ്വരാജ് ഇടപെട്ടത്. ഒക്ടോബര്‍ 23ന് മംഗഫിലെ ഒരു കെട്ടിടത്തില്‍ നവരാത്രി ആഘോഷത്തിനായി ഒത്തുകൂടിയ കര്‍ണാടക നവചേതന്‍ അസോസിയേഷന്‍ പ്രവര്‍ത്തകരാണ് പിടിയിലായത്. 
ശല്യമുണ്ടാക്കുന്ന തരത്തില്‍ ശബ്ദകോലാഹലം സൃഷ്ടിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്ഥലത്തത്തെുമ്പോള്‍ നവരാത്രി ആഘോഷത്തിന്‍െറ ഭാഗമായുള്ള പൂജയും മറ്റും നടക്കുകയായിരുന്നു. അപ്പാര്‍ട്ട്മെന്‍റ് കെട്ടിടത്തിന്‍െറ ബേസ്മെന്‍റില്‍ നടത്തിയ ഈ പരിപാടിക്ക് ഒൗദ്യോഗികമായി അനുമതി തേടിയിട്ടില്ലായിരുന്നു. ഇത് ഗൗരവമായ കുറ്റമായി കണക്കാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഇവരെ നാടുകടത്താന്‍ തീരുമാനിച്ചത്. രാജ്യത്തെ നിയമപ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ യോഗം ചേരാനോ ഒത്തുചേര്‍ന്ന് ആഘോഷങ്ങള്‍ നടത്താനോ പാടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.