ഒളിച്ചോടിയ യമനിയെ  സൗദി പൊലീസ് പിടികൂടി  കുവൈത്തിന് കൈമാറി

കുവൈത്ത് സിറ്റി: നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായി പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന യമന്‍ വംശജന്‍ സൗദി സുരക്ഷാ വിഭാഗത്തിന്‍െറ സഹായത്താല്‍ പിടിയിലായി. കഴിഞ്ഞയാഴ്ച രാജ്യത്ത് മഴ പെയ്തുകൊണ്ടിരുന്ന സമയത്ത് ഇയാള്‍ സാല്‍മി അതിര്‍ത്തിപ്രദേശത്തെ കമ്പിവേലി മുറിച്ചുകടന്ന് സൗദിയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന്, മരുപ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന ഇയാളെ സൗദി പൊലീസ് നിരീക്ഷണത്തിലൂടെ കണ്ടത്തെുകയും പിടികൂടുകയുമായിരുന്നു. ഇന്‍റര്‍പോള്‍ സഹായത്തോടെ സൗദി പൊലീസ് ഇയാളെ കുവൈത്തിന് തന്നെ കൈമാറി. അതേസമയം, ഇയാള്‍ക്ക് കുവൈത്തിന്‍െറ അതിര്‍ത്തി മുറിച്ചുകടന്ന് സൗദിയിലേക്ക് പ്രവേശിക്കാന്‍ എങ്ങനെ സാധിച്ചുവെന്നതിലെ ദുരൂഹത തുടരുകയാണ്. 
മുഴുസമയം അതിര്‍ത്തി സൈന്യത്തിന്‍െറ നിരീക്ഷണം ഉണ്ടായിരിക്കെ യാത്രാവിലക്കുള്ള ഒരു പ്രതിക്ക് രാജ്യംവിടാന്‍ സാധിച്ചത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പോരായ്മയായാണ് സൂചിപ്പിക്കു
ന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.